താൾ:Koudilyande Arthasasthram 1935.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨൯

അധ്യക്ഷപ്രചാരം                 രണ്ടാമധികരണം
അശ്വങ്ങൾക്കു ദിനം രണ്ടു
കുളി,ഗന്ധസുമാർച്ചനം,
അമാവാസിക്കു ഭൂതേജ്യ,
പൌർണ്ണമിക്കാശിചൊൽകയും,
ആശ്വിനത്തിങ്കൽ നവമി-
യേക്കാരാത്രികവുമേകണം;
യാത്രാദ്യന്തത്തിലും വ്യാധി-
യിങ്കലും ശാന്തികർമ്മവും.
കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ,അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ അശ്വാധ്യക്ഷൻ എന്ന മുപ്പതാം അധ്യായം.

       മുപ്പത്തൊന്നാം അധ്യായം
      നാല്പത്തെട്ടാം പ്രകരണം. ഹസ്ത്യധ്യക്ഷൻ.
ഹസ്ത്യധ്യക്ഷൻ ഹസ്തിവനങ്ങളുടെ രക്ഷയേയും ദമനകർമ്മംകൊണ്ടു ക്ഷീണിച്ച ഹസ്തികൾ, ഹസ്തിനികൾ,കളഭങ്ങൾ എന്നിവയ്ക്കുവേണ്ട ശാല,ശയ്യ,കർമ്മം.വിധ(ആഹാരം),യവസം എന്നിവയുടെ പ്രമാണത്തേയും കർമ്മങ്ങളിലുളള നിയോഗത്തേയും ബന്ധനോപകരണങ്ങളേയും യുദ്ധാലങ്കാരത്തേയും ചികിത്സകന്മാർ, അനീകസ്ഥൻമാർ(ഗജശിക്ഷകന്മാർ),ഔപസ്ഥായുകന്മാർ(കർമ്മകരൻമാർ) എന്നിവരുടെ വർഗ്ഗത്തേയും മേൽനോട്ടം ചെയ്യണം.ഹസ്ത്യായാമത്തിന്റെ ഇരട്ടി ഉയരവും വീതി

ഹസ്ത്യായാമമെന്നാൽ ആനയുടെ ഉടലിന്റെ നീളം,അത് മയ് മ്പത് ഹസ്തമാകുന്നു.അപ്പോൾ അതിന്റെ ഇരട്ടി പതിനെട്ടുഹസ്തം.പതിനെട്ടുഹസ്തമാണ്ഹസ്തിശാലയ്ക്കു ഉയരവും വിസ്താരവുംനീളവും വേണമെന്നർത്ഥം
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/237&oldid=153590" എന്ന താളിൽനിന്ന് ശേഖരിച്ചത്