താൾ:Koudilyande Arthasasthram 1935.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

241 54ഉം 55ഉം പ്രകരണങ്ങൾ മുപ്പത്തഞ്ചാം അധ്യായം വന്നവർ)രുമായിട്ടുള്ളവരുടെ പ്രവാസത്തിനും വാസത്തിനുമുള്ള കാരണത്തേയും അനർത്ഥ്യന്മാർ (അനർത്ഥകാരികളായ നർത്തകാദികൾ) ആയിട്ടുള്ള സ്തരീപുരുഷന്മാരുടെ പ്രവാസകാരണത്തേയും, പരപ്രയുക്തന്മാരായ ചാരന്മാരുടെ സഞ്ചാരത്തെയും അവർ മനസ്സിലാക്കണം. ഇപ്രകാരം തന്നെ വൈദേഹക്വ്യഞ്ജനരായ ഗൂഢപുരുഷന്മാർ സ്വഭൂമിജങ്ങളും ഖനികൾ, സേതുക്കൾ, വനങ്ങൾ, കർമ്മാന്തങ്ങൾ, ക്ഷേത്രങ്ങൾ എന്നിവയിലുണ്ടായവയുമായ രാജപണ്യങ്ങളൂടെ പരിമാണവും വിലയും അറിയണം. പരഭൂമിജങ്ങളും ജലമാർഗ്ഗേണയും സ്ഥലമാർഗ്ഗേണയും വന്നവയുമായിട്ടുള്ള സാരവും ഫൽഗുവുമായ പണ്യങ്ങളൂടെ ക്രയവിക്രയങ്ങളിലുള്ള പരിമാണവും വിലയും മനസ്സിലാക്കണം.അവയുടെ ശുൽക്കം, വർത്തനി, ആതിവാഹികം, ഗുൽമദേയം, തരദേയം, ഭാഗം, മാനം, പണ്യാഗാരം എന്നിവയുടെ പരിമാണവും അറിയണം. ഇങ്ങനെത്തന്നെ സമാഹർത്താവിനാൽ നിയോഗിക്കപ്പെട്ട താപസവ്യഞ്ജനരായ ഗൂഢപുരുഷന്മാരും കർഷകന്മാർ, ഗോരക്ഷകന്മാർ, വൈദേഹകന്മാർ എന്നിവരുടേയും അധ്യക്ഷന്മാരുടേയും ശൗചാചാരങ്ങളെ മനസ്സിലാക്കണം. താപസവ്യഞ്ജനരുടെ ശിഷയന്മാരായ പുരാണചോരവ്യഞജനന്മാർ* ചൈത്യം, ചതുഷ്പഥം, (നാലുംകൂടുന്ന വഴി; നാൽകവല), ശൂന്യപദം, ഉദപാനം (കിണറു) നദി, നിപാനം, തീർത്ഥസ്ഥാനം, ആശ്രമം,അരണ്യം, ശൈലഗഹനം, വനഗഹനം, എന്നീസ്ഥലങ്ങളിൽ സഞ്ചരിച്ചിട്ടു ചോരന്മാർ, അമത്രപുരുഷന്മാർ, പ്രവീര


  • പുരാണചോരന്മാരെന്നാൽ വളരെക്കാലമായി കവർച്ചകൾ നടത്തിവരുന്ന പഴയ കള്ളന്മാർ, അവരുടെ വേഷം ധരിച്ചുള്ള ഗൂഢപുരുഷന്മാർ പുരാണചോരവ്യഞ്ജനന്മാർ
31*
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/252&oldid=154066" എന്ന താളിൽനിന്ന് ശേഖരിച്ചത്