താൾ:Koudilyande Arthasasthram 1935.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൯൦
അധ്യക്ഷപ്രചാരം രണ്ടാമധികരണം



കോശത്തിൽ അധിഷ്ഠിതനായിട്ടുളളവൻ കോശാവച്ഛേദം ചെയ്താൽ അവന്നു ഘാതം(മരണശിക്ഷ)വിധിക്കണം.അവൻെറ വൈയാവൃത്യകാരന്മാർക്കു(കീഴ്ജീവനക്കാർക്കു)അർദ്ധദണ്ഡം വിധിക്കണം.അവർ അപഹരണം അറിഞ്ഞിട്ടില്ലെങ്കിൽ അവരെ പരിഭാഷണം(താക്കീതു)ചെയ്താൽ മതി.

ചോരന്മാർ അഭിപ്രധർഷണം (തുരന്നുകവർച്ച)നടത്തിയാൽ അവർക്കു ചിത്രഘാതം(ക്ലേശിപ്പിച്ചുംകൊണ്ടു കൊല്ലുക)ആണ് ശിക്ഷ.

ആയതുകൊണ്ടു സന്നിധാതാവ ആപ്തന്മാരായ പുരുഷന്മാരാൽ അധി‍ഷ്ഠിതമായിട്ടുവേണം നിചയങ്ങൾ(മുതൽക്കൂട്ടുപ്രവൃത്തികൾ) ചെയ്യാൻ.

ബാഹ്യാഭ്യന്തരമായ-
മൊരുനൂറാണ്ടു ചെൽകിലും
ധരിക്കേണം തപ്പലെന്യേ,
കാട്ടേണം വ്യയശേഷവും.

കൌടില്യൻെറ അർത്ഥശാസ്ത്രത്തിൽ,അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ,സന്നിധാതൃനിചയ കർമ്മമെന്ന അഞ്ചാമധ്യായം.


ആറാം അധ്യായം

ഇരുപത്തിനാലാം പ്രകരണം.
സമാഹർത്തൃസമുദയപ്രസ്ഥാപനം


സമാഹർത്താവു ദുർഗ്ഗം,രാ‍ഷ്ട്രം,ഖനി,സേതു,വനം,വ്രജം,വണിക്പഥം എന്നിവയുടെ മേൽനോട്ടം ചെയ്യണം

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/101&oldid=203859" എന്ന താളിൽനിന്ന് ശേഖരിച്ചത്