താൾ:Koudilyande Arthasasthram 1935.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൧
ഇരുപതാം പ്രകരണം മൂന്നാം അധ്യായം


ത്തിലൊന്നു വിസ്താരത്തിൽ രണ്ടു പ്രതിമഞ്ചങ്ങൾ (മത്തഗജപ്രതിമയോടുകൂടി ഇഷ്ടകാമയമായ മഞ്ചങ്ങൾ)വേണം. അതിന്റെയും ഹർന്മ്യത്തിന്റെയും ഇട ഉയരത്തിൽ പകുതി വിസ്താരമായ കണക്കിൽ തുണ്ടുകൾ നാട്ടി ഒഴിച്ചിടുകയും വേണം.

ഉത്തമാഗാരം (മൂന്നാമത്തെ നില) അർദ്ധവാസ്തുകമോ‌ ഒന്നര ദണ്ഡു വലുപ്പമുള്ളതു്) ത്രിഭാഗാന്തരമോ അയിരിക്കണം.പാർശ്വങ്ങൾ ഇഷ്ടികകൊണ്ടു കെട്ടുകയും, വാമഭാഗത്തു പ്രദക്ഷിണമായിട്ടുള്ള സോപാനവും മറ്റേ ഭാഗത്തു ഗ്രഢഭിത്തിസോപാനവും നിർമ്മിക്കുകയും വേണം

തോരണശിരസ്സു രണ്ടുഹസ്തം വിസ്താരമുള്ളതായിരിക്കണം. അതിന്റെ ത്രിപഞ്ചഭാഗം(അഞ്ചിൽ മൂന്നു)വലുപ്പമുള്ളവയായിട്ടു രണ്ടു കവാടങ്ങൾ നിർമ്മിക്കണം. ഓരോ കവാടത്തിനു ഈരണ്ടു പരിഘങ്ങളും, ഒരു അരത്നി വലുപ്പവുമുള്ള ഇന്ദ്രകീലവും വേണം.

അണിദ്വാരം (മഹാകവാടപാർശ്വത്തിലുള്ള ക്ഷുദ്ര ദ്വാരം) അഞ്ചു ഹസ്തമുള്ളതായിരിക്കണം.നാലു ഹസ്തിപരിഘങ്ങളും ഉണ്ടായിരിക്കണം

ദ്വാരനിവേശത്തിന്റെ അർദ്ധഭാഗം വലുപ്പമുള്ളതും ദ്വാരമുഖത്തോടു സമമായ വിസ്താരമുള്ളതുമായിട്ടു ഹസ്തിനഖം (ആനക്കൽപ്പട) പണിയിക്കണം.അതിന്റെസംക്രമം (പടവു്)അസംഹാർയ്യമായോ, ഉദകഹീനമായ സ്ഥലത്തു മ്രണ്മയമായോ നിർമ്മിക്കണം.

പ്രാകാരസമമായ മുഖദ്വാരത്തോടുകൂടി ആ വിസ്താരത്തിന്റെ മൂന്നിലൊരു ഭാഗം വിസ്താരമുള്ളതും ഗോധാമുഖം (ഉടുമ്പിന്റെ മഖം,) പോലെയുള്ളതുമായിട്ടു വേറെ ഒരു ഗോപുരം നിർമ്മിക്കണം.

11.
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/92&oldid=203428" എന്ന താളിൽനിന്ന് ശേഖരിച്ചത്