താൾ:Koudilyande Arthasasthram 1935.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൫
ഇരുപത്തിരണ്ടാം പ്രകരണം നാലാം അധ്യായംപുരമദ്ധ്യത്തിൽ അപരാജിത, അപ്രതിഹതൻ, ജയന്തൻ, വൈജയന്തൻ എന്നിവരുടെ കോഷ്ഠക (കോവിൽ)ങ്ങളും ശിവൻ, വൈശ്രവണൻ, അശ്വിനീദേവകൾ, ശ്രീഭഗവതി, മദിര(വാരുംനീദേവി) എന്നിവരുടെ ആലയം സ്ഥാപിക്കണം. ആ കോഷ്ഠകങ്ങളിലും ആലയങ്ങളിലും ദേശസ്ഥിതിയനുസരിച്ചു പ്രതിഷ്ഠിക്കുകയും വേ​ണം.

പുരത്തിനു ബ്രാഹ്മം, ഐന്ദ്രം, യാമ്യം, സൈനാപത്യം എന്നീ ദ്വാരങ്ങൾ[1] നിർമ്മിക്കുകയും, പരിഖയുടെ ബഹിർഭാഗത്തു നൂറുവിൽപ്പാടകന്നു ചൈത്യവും (പൂജിതവൃക്ഷം) പുണ്യസ്ഥാനവും വനവും സേതുബന്ധവും പണിയിക്കുകയും, ദിക്സ്ഥിതിയനുസരിച്ചു ദിഗ്ദേവതമാരെ പ്രതിഷ്ഠിക്കുകയും ചെയ്യണം.

ഉത്തരഭാഗത്തോ പൂർവ്വഭാഗത്തോ ശ്മശാനവാടം പണിയിക്കണം. വർണ്ണോത്തമന്മാരുടെ ശ്മശാനം ദക്ഷിണഭാഗത്താണു വേണ്ടത്. അതിനെ അതിക്രമിക്കുന്നവന്നു പൂർവ്വസാഹസദണ്ഡം ശിക്ഷ. പാഷണ്ഡരുടേയും ചണ്ഡാളരുടേയും പാർപ്പിടം ശ്മശാനത്തിങ്കലായിരിക്കണം.

കുടുംബികൾക്കു താമസിപ്പാൻ അവരുടെ കർമ്മശാലയുടേയും ഭൂമിയുടേയുംസ്ഥിതിയനുസരിച്ച് സീമയെ സ്ഥാപിക്കണം. അവയിൽ അവർ രാജാനുമതി വാങ്ങി പുഷ്പവാടങ്ങൾ, ഫലവാടങ്ങൾ, ഷണ്ഡങ്ങൾ, കേദാരങ്ങൾ (വയലുകൾ) എന്നിവ സ്ഥാപിക്കുകയും ധാന്യങ്ങളും പന്ന്യവസ്തുക്കളും ശേഖരിക്കുകയും വേണം. ദശകുലിവാട (പത്തുകുടുംബങ്ങൾക്കൊന്നു വീതം)മായിട്ടു കൂപസ്ഥാനവും അവർക്കുണ്ടായിരിക്കണം


  1. ബ്രാഹ്മം = (വടക്കു) ബ്രഹ്മാവു ദേവതയായത്. ഐന്ദ്രം = (കിഴക്ക്) ഇന്ദ്രൻ ദേവതയായത്. യാക്യം=(തെക്കു) യമൻദേവതയായതു്. സൈനാപത്യം=(പടിഞ്ഞാറ്)വരുണൻ ദേവതയായത്.
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/96&oldid=203770" എന്ന താളിൽനിന്ന് ശേഖരിച്ചത്