താൾ:Koudilyande Arthasasthram 1935.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൨ അധ്യക്ഷപ്രചാരം രണ്ടാമധികരണം ഹാർഗ്ഘമായതിനെ അല്പാർഗ്ഘമായതുകൊണ്ടു പരിവർത്തനം ചെയ്ക; അല്പാർഗ്ഘത്തെ മഹാർഗ്ഘംകൊണ്ടു പരിവർത്തനം ചെയ്ക; അർഗ്ഘത്തെ സമാരോപം ചെയ്ക; അർഗ്ഘത്തെ പ്രത്യവരോപണം ചെയ്ക; രാത്രികളെ അധികമാക്കി ചേർക്കുക; രാത്രികളെ കുറച്ചു ചേർക്കുക; സംവത്സരത്തെ മാസവിഷമ (അധിമാസമുള്ളതു) മാക്കക; മാസത്തെ ദിവസവിഷമ (ദിവസം കുറഞ്ഞതു )മാക്കുക; സമാഗമവിഷമം( സംഖ്യ കൊടുക്കേണ്ട പലരിൽ ചിലർ വരുമ്പോൾ വരാത്തവർക്കുകൂടി ചിലവെഴുതുക); മുഖവിഷമം (ആയമുഖം മാറ്റി എഴുതുക); ധാർമ്മികവിഷമം (ധർമ്മം നൽകുന്നതിൽ സംഖ്യ ഭേദപ്പെടുത്തുക); നിർവർത്തനവിഷമം (ഒരു പ്രകാരം വേണ്ട പ്രവൃത്തി മറ്റൊരുവിധമാക്കുക); പിണ്ഡവിഷമം (സമൂഹികളിൽ ചിലരെ വിട്ടു മറ്റുള്ളവരോടു മാത്രം സംഖ്യ പിരിക്കുക); വർണ്ണവിഷമം (വർണ്ണം മാറ്റി ചേർക്കുക) ; അർഗ്ഘവിഷമം (വിലയിൽ വ്യത്യാസം); മാനവിഷമം (അളവുതാപ്പ മാറ്റിച്ചേർക്കുക); മാപനവിഷമം (അളവിൽ വ്യത്യാസം); ഭാജനവിഷമം (പാത്രവ്യത്യാസം)- ഇങ്ങനെ ഹരണോപായങ്ങൾ

    അവയിൽ ഉപയുക്തൻ, നിധായകൻ, നിബന്ധകൻ, പ്രതിഗ്രാഹകൻ, ദായകൻ, ദാപകൻ, മന്ത്രി, മന്തിയുടെ വൈയാവൃത്യകരൻ (കർമ്മകരൻ) എന്നിവരോടു ഓരോരുത്തരോടായി ചോദിക്കണം. അസത്യം പറഞ്ഞാൽ അവർക്കും യുക്തം പോലെ ദണ്ഡം വിധിക്കണം ഇതിന്നു പുറമെ ജനപദത്തിങ്കൽ, ഈ അധ്യക്ഷനാൽ വഞ്ചിതരായിടടുള്ള പ്രജകൾ വിവരം ബോധിപ്പിക്കേണ്ടതാണ് എന്നിങ്ങനെ ഉൽഘോഷണം (കൊട്ടി അറിയിക്കൽ)  ചെയ്യണം വിവരം ബോധിപ്പിക്കുന്നവർക്കു നഷ്ടത്തിന്റെ അവസ്ഥപോലെ ദ്രവ്യം കൊടുപ്പിക്കുകയും

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/113&oldid=151219" എന്ന താളിൽനിന്ന് ശേഖരിച്ചത്