താൾ:Koudilyande Arthasasthram 1935.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപത്താറാം പ്രകരണം എട്ടാം അധ്യായം

വേണം.ഒരാളുടെപേരിൽ ഒരിക്കൽത്തന്നെ അനേകം അഭിയോഗങ്ങൾവന്നാൽ അവൻ അപവ്യയമാനൻ(എല്ലാം സമ്മതിക്കാത്തവൻ)ആണെങ്കിൽ പരോക്തനായിട്ടു(വിചാരണചെയ്യപ്പെടാതെ)എല്ലാററിന്നും ഉത്തരവാദിയാകും*.ഒാരോരുത്തരുടേയും ആക്ഷേപത്തിൽ വ്യത്യാസമുളളപക്ഷം എല്ലാററിലും വേറെ വേറെ തെളിവു ചോദിക്കുകയുംവേണം.മഹത്തായ അർത്ഥാപഹാരത്തിൽ അല്പഭാഗത്തിൻെറ കാർയ്യം തെളിഞ്ഞാൽ മുഴുവൻ ഭാഗത്തിന്നും അധ്യക്ഷൻ ഉത്തരവാദിയാകും. പ്രതിഘാതം(നഷ്ടജാമ്യം)കെട്ടിവെച്ച സൂചകന്നു അർത്ഥം നിഷ്പന്നമായാൽ,അവൻ സൂചിപ്പിച്ചു തന്ന ദ്രവ്യത്തിൻെറ ഷഷ്ഠാംശം ലഭിക്കും;സൂചകൻ രാജഭൃതകനാണെങ്കിൽ പന്ത്രണ്ടിലൊരംശമേ ലഭിക്കുകയുളളൂ.ബഹുദ്രവ്യത്തെപ്പററിയ അഭിയോഗത്തിൽ അല്പംമാത്രം അനിഷ്പന്നമായാൽ നിഷ്പന്നമായതിൻെറ അംശം ലഭിക്കും;അഭിയോഗം മുഴുവൻ അനിഷ്പന്നമായാൽ അവന്നു ശാരീരമോ ഹൈരണ്യമോ ആയ ദണ്ഡം ലഭിക്കും; അവൻ അനുഗ്രാഹ്യനാകയുമില്ല.

     നിഷ്പന്നമായാൽ തൻവാദം
     തീർന്നു വാദി വിമുക്തനാം;
     അഭിയുക്തോപജാപത്തി- 
     ലാപ്പെട്ടാൽ വധവും വരും.
കൗടില്യൻെറ അർത്ഥശാസ്ത്രത്തിൽ,അധ്യക്ഷപ്രചാരമെന്ന 

രണ്ടാമധികരണത്തിൽ,യുക്താപഹൃതസമുദയ പ്രത്യേകനയനമെന്ന എട്ടാമധ്യായം.  • അഭിയോഗം വിചാരണ ചെയ്തു തെളിഞ്ഞാൽ മററഭിയോഗങ്ങൾ വിചാരണകൂടാതെതന്നെ തെളിഞ്ഞതായികരുതുമെന്നർത്ഥം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/114&oldid=154051" എന്ന താളിൽനിന്ന് ശേഖരിച്ചത്