താൾ:Koudilyande Arthasasthram 1935.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധ്യക്ഷ്യപ്രചാരം രണ്ടാമധികരണം തുളച്ചാൽ ആദ്വാരത്തിലൂടെ നാലാഢകം വെള്ളം വാർന്നുപോകുവാൻ എത്ര സമയം വേണമോ അത്ര സമയമാണ് ഒരു നാളിക.

      രണ്ടു നാളിക ഒരു മുഹൂർത്തം. പതിനഞ്ചു മുഹൂർത്തം ഒരു പകൽ.രാത്രിയും അങ്ങനെ തന്നെ.ഇങ്ങനെ പകലും രാത്രിയും പകലും രാത്രിയും പതിനഞ്ചു മുഹൂർത്തങ്ങളായിട്ടു വരുന്നതു ചൈത്രമാസത്തിലും ആശ്വയുജമാസത്തിലും മാത്രകുന്നു. അതിന്നുമേൽ ആറുമാസം കാലം പകലോ രാത്രിയോ രണ്ടിലൊന്നു മൂന്നു മുഹൂർത്തം കൂടിയോ കുറഞ്ഞോ ഇരികും.
       ഛായ എട്ടു പൗരുഷമാനം(തൊണ്ണൂറ്റാറാംഗുലം)ആയി നിൽക്കുമ്പോൾ പകലിന്റെ പതിനെട്ടിലൊരംശം കഴിഞ്ഞിരിക്കും. ആറുപൗരുഷമാനം (എഴുപത്തിരണ്ടംഗുലം)നിഴലാകുമ്പോൾ പതിന്നാലിലൊരു ഭാഗം കഴിയും.നാലു പൗരുപമാനം (നാല്പത്തെട്ടംഗുലം)ആകുമ്പോൾ എട്ടിലൊരു ഭാഗം കഴിയും.രണ്ടു പൗരുഷമാനം(ഇരുപത്തിനാലംഗുലം)ആകുമ്പോൾ ആറിലൊരു ഭാഗം കഴിയും.

ഒരു പൗരുഷമാനം(പന്ത്രണ്ടംഗുലം)ആകുമ്പോൾ നാലിലൊരു ഭാഗം കഴിയും.എട്ടംഗുലം നിഴലാകുമ്പോൾ ത്രയോദശഭാഗം(പത്തിൽ മൂന്നു ഭാഗം)കഴിയും. നാലംഗുലം നിഴനാകുമ്പോൾ എട്ടിൽ മൂന്നുഭാഗം കഴിയും. നിഴൽ ഇല്ലാതെയാകുമ്പോൾ മധ്യാഹ്നമാകുന്നു.

        ഇങ്ങനെതന്നെ മധ്യാഹ്നശേഷമുള്ള പകലിനേയും അറിയേണ്ടതാണ്.
         ആഷാഢമാസത്തിൽ മധ്യാഹ്നസമയത്തു നിഴൽ തീരെയുണ്ടാകില്ല. അതിനു മേൽ ശ്രാവണം മുൽക്കുള്ള ആറുമാസങ്ങളിൽ മാസം രണ്ടംഗുലം വീതം മധ്യാഹ്ന

ശ്രാവണം,പ്രാഷ്ഠപദം,ആശ്വിനം,കാർത്തികംമാർഗ്ഗശീർഷം,മപൗഷം എന്നിവയിൽ.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/187&oldid=153397" എന്ന താളിൽനിന്ന് ശേഖരിച്ചത്