താൾ:Koudilyande Arthasasthram 1935.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാല്പത്തഞ്ചാം പ്രകരണം ഇരുപത്തെട്ടാം അധ്യായം ത്താൻ),നിയാമകൻ,ദാര്യരശ്മിദായകൻ(കത്തിയും കയറുമെടുക്കുന്നവൻ),ഉത്സേചകൻ(വെളളം തേവുന്നവൻ)എന്നിവരാവൽ അധിഷ്ഠിതങ്ങളായ വലിയ വഞ്ചികളെ വേണം പ്രയോഗിക്കുവാൻ.വർഷാസ്രാവിണികൾ(വർഷത്തിൽ മാത്രം നിറയുന്നവ)ആയ ക്ഷുദ്രനദികളിൽ ചെറുതോണികളെ പ്രയോഗിക്കണം.രാജദിഷ്ടകാരികൾ കടക്കുന്നതിനെ ശങ്കിച്ച് അവയെ ബദ്ധതീർത്ഥങ്ങ(കടവിൽ നിയന്ത്രണയോടു കൂടിയവ)ളാക്കി വയ്ക്കുകയും വേണം

      അകാലത്തിങ്കലും അതീർത്ഥത്തിങ്കലും നദി കടക്കുന്നവന്നു പൂർവ്വസാഹസം ദണ്ഡം.കാലത്തിങ്കലും തീർത്ഥത്തിങ്കലുമായാലും അനുവാദം കൂടാതെ കടക്കുന്നവനു കാൽ കുറെ ഇരുപത്തേഴുപണം തരാത്യയം(കടത്തുപിഴ).
         കൈവർത്തകന്മാർ,കാഷ്ഠഭാരന്മാർ(വിറകു വെട്ടുന്നവർ),തൃണഭാരന്മാർ(പുൽച്ചുമട്ടുകാർ),പുൽച്ചുമട്ടുകാർ),പുഷ്പവാടപാലകന്മാർ,ഫലവാടപാലകന്മാർ,ഷണ്ഡപാലകന്മാർ,ഗോപാലകന്മാർ എന്നിവർക്കും,സംഭാവ്യന്മാരെ (കുറ്റക്കാരെന്ന് സംശയിക്കുന്നവരെ)യും ദൂതന്മാരെയും പിന്തുടർന്നു പോകുുന്നവർക്കും,സേനാഭാണ്ഡം കൊണ്ടു പോകുന്നവർ,ചാരപ്രയോഗം ചെയ്യുന്നവർ എന്നിവർക്കും സ്വതരണങ്ങൾ(സ്വന്തം തോണികൾ)വഴിക്ക് പോകുന്നവർക്കും,ആനൂപഗ്രാമങ്ങളിലേക്ക്  വിത്തുകളും ഭക്തവും(ഭക്ഷ്യം)ദ്രവ്യങ്ങളും ഉപസ്കാരങ്ങളും കൊണ്ടുപോകുന്നവർക്കും അത്യയമില്ല.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/220&oldid=151382" എന്ന താളിൽനിന്ന് ശേഖരിച്ചത്