താൾ:Koudilyande Arthasasthram 1935.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൪൭


മുപ്പത്തിരണ്ടാം പ്രകരണം
പതിന്നാലാം അധ്യായം


പണ്ടം ലന്തപ്പഴത്തിൻചാറിലിട്ടാൽ കാചമില്ലാത്തതായ ഭാഗം താഴ്‌ന്നുനിൽക്കും. പടലാന്തരങ്ങൾ(മററുവല്ല പടലങ്ങളും) ഉണ്ടെങ്കിൽ സൂചികൊണ്ടു കുത്തണം ഘനസുഷിരങ്ങളായ പണ്ടങ്ങളിൽ മണി, വെള്ളി, സ്വൎണ്ണം എന്നിവയിൽ പിങ്കം പ്രവൎത്തിക്കും. കാച്ചുകയും തകർക്കുകയുമാണ് അതിന്റെ ശുദ്ധി - ഇങ്ങനെ പിങ്കം.

ഇപ്രകാരം പല ഹരണോപായങ്ങളുള്ളതുകൊണ്ടു വജ്രം, മണി, മുത്തു, പവിഴം എന്നിവയുടെ ജാതി, രൂപം, വൎണ്ണം, പ്രമാണം, പുദ്‌ഗലം, ലക്ഷണം എന്നിവയെ സൌവൎണ്ണികൻ നല്ലപോലെ ധരിച്ചിരിക്കണം.

കൃതഭാണ്ഡത്തെ പരീക്ഷിക്കുമ്പോഴും പഴയ പണ്ടത്തിന്റെ പ്രതിസംസ്ക്കാരത്തിങ്കലും നാലു ഹരണോപായങ്ങളുണ്ടു്. പരികട്ടനം(തകൎക്കുക), അവച്ഛേദനം (ചെത്തുക), ഉല്ലേഖനം (ചുരണ്ടുക), പരിമർദ്ദനം(തുടയ്ക്കുക) എന്നിവയാണവ. പേടകവ്യാജേന (തകിടുചേൎത്തതു നോക്കുക എന്ന വ്യാജേന) പൃഷതമോ, ഗുണമോ (വള മുതലായതിന്റെ അംശം), പിടകമോ തകൎത്തിവീഴ്ത്തുകയാണു പരികട്ടനം. ദ്വിഗുണ വാസ്തുകങ്ങളുടെ (പടിയിരട്ടിയായ പണ്ടങ്ങളുടെ) കാൎയ്യത്തിൽ പൊൻപൂശിയ ഈയത്തകിടകത്തിട്ടു പൊൻതകിടു ചെത്തിയെടുക്കുന്നതു അവച്ഛേദനം. ഘനങ്ങളായവയിൽ മൂൎച്ചയുള്ള ശസ്ത്രം കൊണ്ടു ചുരണ്ടുന്നതു് ഉല്ലേഖനം. ഹരിതാലം, മനയോല, ചായില്യം ഇവയിലൊന്നിന്റെ പൊടിയും കരുവിന്ദമെന്ന കല്ലിന്റെ പൊടിയും വസ്ത്രത്തിൽ വിതറി ആ വസ്ത്രംകൊണ്ടു തുടയ്ക്കുന്നതു പരിമൎദ്ദനം. ഇതു ചെയ്താൽ പൊൻപണ്ടങ്ങളും


  • നല്ല മണിക്കു പകരം കാചമണിയും, പൊന്നിന്നു പകരം വെള്ളിയും, നല്ല പൊന്നിന്നു പകരം ചീത്തപൊന്നും ചേൎത്തു മറ്റേതു അപഹരിക്കുമെന്നു സാരം

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/158&oldid=152846" എന്ന താളിൽനിന്ന് ശേഖരിച്ചത്