താൾ:Koudilyande Arthasasthram 1935.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

245
അയ്‍മ്പത്താറാം പ്രകരണം മുപ്പത്താറാം അധ്യായം
ക്കണം. ആ സമയത്ത് അഗ്നിയെ ജ്വലിപ്പിക്കുന്നവർ അരക്കാൽ പണം അഗ്നിദണ്ഡം അടക്കണം. അഥവാ ആ സമയത്തു അധിശ്രയണം (പാകാർത്ഥമായ അഗ്നികാര്യം) ഗൃഹത്തിന്റെ ബഹിർഭാഗത്തുവെച്ചു ചെയ്യാവുന്നതാണ്. ഇപ്പറഞ്ഞ രണ്ടു ചതുർഭാഗങ്ങളിൽ അഞ്ചു ഘടികനേരം എല്ലാ ഗൃഹങ്ങളിലും കുംഭം (വെള്ളം നിറച്ച കുടം) ദ്രോണി (വെള്ളം നിറച്ച തോണി), നിശ്രേണി (കോണി), പരശു (മഴു), ശൂർപ്പം(മുറം) അങ്കുശം(തോട്ടി) കചഗ്രഹണി (പുരപ്പുറത്തുനിന്നും വൈക്കോൽ വലിച്ചിറക്കുവാനുള്ള കൊടിൽ), ദൃതി (തോൽത്തുരുത്തി) എന്നിവ ഒരുക്കിവയ്ക്കാതിരുന്നാൽ ഗൃഹസ്വാമിക്കു കാൽപ്പണം ദണ്ഡം. ഗ്രീഷ്മ ഋതുവിൽ തൃണകടങ്ങളെക്കൊണ്ടു മേഞ്ഞ വീടുകൾ പൊളിച്ചുമാറ്റേണ്ടതാണ്. അഗ്നിജീവികളെ(അഗ്നി ഉപയോഗിച്ചു പണിചെയ്യുന്ന കരുവാൻ, തട്ടാൻ മുതലായവർ) ഒരേടത്ത് ഒരുമിച്ചു താമസിക്കണം. ഗൃഹസ്വാമികൾ രാത്രിയിൽ പുറമേയെങ്ങും പോകാതെ സ്വഗൃഹദ്വാരങ്ങളിൽ ത്തന്നെ വസിക്കണം. രത്ഥ്യകളിലും ചതുഷ്പഥങ്ങളിലും നഗരദ്വാരങ്ങളിലും രാാപരിഗ്രഹങ്ങ(രാജകീയഗൃഹങ്ങൾ)ളിലും വെള്ളം നിറച്ചിട്ടുള്ള ആയിരം കടവ്രജങ്ങൾ (കുംഭപംക്തികൾ) തയ്യാറുണ്ടായിരിക്കുകയും വേണം. അഗ്നിപ്രദീപ്തമായ ഒരു ഗൃഹത്തിലേക്കു ഉടനെ ഓടിച്ചെല്ലാതിരിക്കുന്ന ഗൃഹസ്വാമിക്കു പന്ത്രണ്ടുപണം ദണ്ഡം; അപ്രകാരം ചെയ്യുന്ന അവക്രയി (വാടകകൊടുത്തു താമസിക്കുന്നവൻ)ക്ക് ആറുപണം ദണ്ഡം; നോട്ടക്കുറവുകാരണം ഗൃഹങ്ങൾ തീ വെന്തുപോയാൽ അയ്മ്പത്തിനാലുപണം ദണ്ഡം. പ്രാദീപികൻ (ഗൃഹം കൊള്ളിവയ്ക്കുന്നവൻ) അഗ്നികൊണ്ടുതന്നെ വധ്യനാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/256&oldid=154070" എന്ന താളിൽനിന്ന് ശേഖരിച്ചത്