ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
നാല്പ്പത്തി രണ്ടാം പ്രകരണം ഇരുപത്തഞ്ചാം അധ്യായം ളെക്കൊണ്ട് , ദുർഗ്ഗത്തിലും ജനപദത്തിലും സ്ക്കന്ധാവാരത്തിലും വച്ചു നടത്തിക്കണം ഇത് വിക്രയക്രയങ്ങളുടെ സൌകര്യമനുസരിച്ച് ഏകമുഖമായോ അനേകമുഖമായോ ചെയ്യിക്കാം നിശ്ചിതസ്ഥലത്തല്ലാതെ അന്യസ്ഥലത്ത്വച്ച് അവ നിർമ്മിക്കുകയോ ക്രയവ്ക്രയം ചെയ്കയോ ചെയ്യുന്നവർക്ക് അറുനൂറുപണം പിഴയിടണം.
മദ്യത്തിന്നു ഗ്രാമത്തിൽനിന്ന് അനിർണ്ണയനവും (പുറത്തുകൊണ്ട് പോകായ്ക ) അസമ്പാദവും (ജനസംഘത്തിൽ കടത്തായ്മ ) കല്പിക്കണം. ഇല്ലാത്തപക്ഷം കർമ്മകരന്മാർ പ്രവൃത്തികളിൽ പ്രമാദം ചെയ്യുമെന്നും ആര്യന്മാർ (സജ്ജനങ്ങൾ ) മര്യാതയെ അതിക്രമിക്കുമെന്നും തീക്ഷണന്മാർ (ശൂരന്മാർ) അസ്ഥാനത്തിൽ ഉൽസാഹം കാണിക്കുമെന്നും ഭയപ്പെടണം. അജ്‍ഞതശൌചന്മാരായവർക്കു മദ്യം ലക്ഷിത (അടയാളമിട്ടത് ) മായും ആഴക്ക്, ഉരി , നാഴിഅരയിടങ്ങഴി , ഇടങ്ങഴി എന്നിങ്ങനെ അല്പമാത്രമായും പുറത്തേക്കുകൊണ്ട്പോകാം. അഥവാ എല്ലാവരും അസഞ്ചാരികളായിട്ട് പാനശാലയിലിരുന്നുതന്നെ വേണം കുടിക്കുവാൻ. നിക്ഷേപം (പണിചെയ്യാനേല്പിച്ചത് ) ഉപനിധി (.സൂക്ഷിപ്പാനേല്പിച്ചത് ) , പ്രയോഗം (പണയംവച്ചത് ) , അപഹൃതം (കട്ടത് ) മുതലായി അനിഷ്ടോപനതങ്ങളായ ദ്രവ്യങ്ങളെ അറിവാൻ വേണ്ടി ഉടമസ്ഥനില്ലാത്ത കപ്യമോ ഹിരണ്യമോ ആരെങ്കിലും കൊണ്ടുവന്നതായിക്കണ്ടാൽ അതു കൊണ്ടുവന്നവനെ പാനശാലയുടെ പുഥത്തു വച്ചു വല്ല കാരണവും പറഞ്ഞു പിടിപ്പിക്കണം. അതിവ്യയകർത്താവും ആയം കൂടാതെ വ്യയം ചെയ്യുന്നവനുമായവനെയും പിടിപ്പിക്കണം. കേടുവന്നതൊഴികെ യാതൊരു വിധത്തിലുള്ള സുര