താൾ:Koudilyande Arthasasthram 1935.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൧ ഇരുപത്തെട്ടാം പ്രകരണം പത്താം അധ്യായം

   ഏതെങ്കിലും ഒരാൾക്കു ,വിശേഷിച്ചും രാജഭൃതൃന്മാർക്കു സ്വാമി ചെയ്യാൻപോകുന്ന നിഗ്രഹത്തെയോ അനുഗ്രഹത്തെയോ പ്രതിപാദിച്ചുംകൊണ്ട് എഴുതുന്ന ശാസനം ആജ്‍ഞാലേഖം.
        യഥാർഹമുള്ള ഗുണകീർത്തനത്തോടുകൂടി ആദരം കാണിച്ചുംകൊണ്ടെഴുതുന്നതു പരിദാനലേഖം . ഇത് ആധി സംഭവിക്കുമ്പോഴും പ്രീതിദാനത്തിങ്കലും രാജാവിന്റെ ഉപഗ്രഹങ്ങൾ (സ്വീകാരഹേതുക്കൾ)ആകുന്നു.
     പ്രത്യേകം വല്ല ജാതിക്കാർക്കോ,പൂരങ്ങൾക്കോ,ഗ്രാമങ്ങൾക്കോ,ദേശങ്ങൾക്കോ രാജനിർദേശമനുസരിച്ചു ചെയ്യുന്ന അനുഗ്രഹത്തെ പ്രതിപാദിക്കുന്നതാണ് പരിഹാരലേഖമെന്ന് തജ്ഞനായിട്ടുള്ളവൻ അറിയേണ്ടതാണ്.

ഒരു കാര്യം ചെയ്യുന്നതിനോ പറയുന്നതിനോ മറ്റൊരുവനിൽ തന്റെ നിസൃഷ്ടിയെ (പ്രാതിനിധ്യത്തെ)സ്ഥാപിച്ചുംകൊണ്ടെഴുതുന്നതു നിസൃഷ്ടിലേഖം.ഇതു വാചികലേഖം (വചനാധികാരം നൽകുന്നത് ),നൈസൃഷ്ടികം (കരണാധികാരം നൽകുന്നത് )എന്നിങ്ങനെ രണ്ടുവിധം.

        പലപ്രകാരമുള്ള ദൈവികവും മാനുഷവുമായ പ്രവൃത്തിയെ (വൃത്താന്തത്തെ)പാരമാർത്ഥികമായി പ്രതിപാദിക്കുന്നതു പ്രാവൃത്തികലേഖം.ശാസനത്തെസ്സംബന്ധിച്ചിടത്തോളം പ്രവൃത്തി (ശുഭാശുഭരൂപേന)രണ്ടുവിധമാണെന്ന് ആചാര്യൻമാർ പറയുന്നു.
        ലേഖത്തെ താൻ നല്ലവണ്ണം നോക്കി ഗ്രഹിക്കുകയും പിന്നെ രാജാവിനെ വായിച്ചു കേൾപ്പിക്കുകയും ചെയ്തി

  • ഈ അനുഗ്രഹം മൂന്നു വിധമെന്നു വ്യാഖ്യാതാവു പറയുന്നു.ഒന്നു കരമൊഴിവാക്കൽ ,രണ്ടു സാഹായൃദാനം,മൂന്ന് രണ്ടും കൂടിയത്.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/122&oldid=151518" എന്ന താളിൽനിന്ന് ശേഖരിച്ചത്