ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അധ്യക്ഷപ്രചാരം രണ്ടാമധികരണം ട്ട്, രാജവചനമെങ്ങനെയോ അങ്ങനെ എഴുതുന്ന പ്രത്യുത്തരമത്രേ പ്രതിലേഖം. പഥികാർത്ഥമായിട്ടു രക്ഷോപകാരങ്ങൾ ചെയ്യാൻ ശായിച്ചുംകൊണ്ട് രാജാവ് പ്രഭുക്കന്മാർക്കും അധികൃതന്മാർക്കും എഴുതുന്ന ശാസനം സർവ്വത്രഖലേഖം ഇതു മാർഗ്ഗത്തിലും ദേശത്തിലുമെല്ലാംവച്ച് എഴുതുന്നതാകുന്നു.
സാമം ,ഉപപ്രദാനം , ഭദം , ദണ്ഡം ,എന്നിവയാണ് ഉപായങ്ങൾ. അവയിൽ സാമം ഉപകീർത്തനം സംബന്ധോപാഖ്യാനം , പരസ്പരോപകാരസന്ദർശനം, ആയതിപ്രദർശനം, ആത്മോപനിധാനം എന്നിങ്ങനെ അഞ്ചുവിധം. അഭിജനം, ശരീരം, കർമ്മം, പ്രകൃതി, ശ്രുതം, ദ്രവ്യം തുടങ്ങി വാസ്തവത്തിലുള്ള ഗുണങ്ങളുടെ പ്രശംസയും ഇല്ലാത്ത ഗുണങ്ങളുടെ സ്തുതിയുമാണ് ഗുണകീർത്തനം. ജ്ഞാതിബന്ധം,യൗനബന്ധം, മൗഖബന്ധം, (ഗുരുശിഷ്യബന്ധം) സ്രൗവബന്ധമ്മ് (യാജ്യയാജകബന്ധം), കുലബന്ധം, ഹൃദയബന്ധം, മിത്രബന്ധം, എന്നിവയുടെ കീർത്തനം സംബന്ധോപാഖ്യാനം. സ്വപക്ഷപരപക്ഷങ്ങൾക്കു പരസ്പരോപകാരം, വരുന്നതിന്നുള്ള മാർഗ്ഗപ്രദർശനം, പരസ്പരോപകാരസന്ദർശനം. ഇന്ന കാര്യം ഇന്നവിധം ചെയ്താൽ നമുക്കു രണ്ടുപേർക്കും ഇന്ന ഗുണം വരുമെന്നുഌഅ ആശാജനനം ആയതിപ്രദർശനം. "ഞാനും അങ്ങയും ഒന്നുതന്നെ. എനിക്കുള്ള ദ്രവ്യമൊക്കെയും അങ്ങയുടെ കാര്യങ്ങളിൽ ഉപയോഗപ്പെടുത്താം" എന്നിങ്ങനെയുള്ള ആത്മസമർപ്പണം ആത്മോപനിധാനം.
ഉപപ്രദാനമെന്നാൽ അർത്ഥോപകാരകമാകുന്നു. ശങ്കാജനനവും ഇർഭത്സനവുമത്രേ ഭേദം. വധം, പരിക്ലേശം, അർത്ഥഹരണം എന്നിവ ദണ്ഡം. അകാന്തി, വ്യാഘാതം, പുനരുക്തം, അപശബ്ദം,