താൾ:Koudilyande Arthasasthram 1935.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൦ അദ്ധ്യക്ഷപ്രചാരം രണ്ടാമധികരണം അവയിൽ വച്ച് അഭിജനത്തേയും ശരീരത്തേയും കർമ്മത്തേയും കുറിച്ചുള്ള ദോഷവചനം നിന്ദ;അവയെക്കുറിച്ചു തന്നെയുള്ള ഗുണവചനം പ്രശംസ;ഇതെങ്ങനെ എന്ന ചോദ്യം പൃച്ഛ;ഇന്ന പ്രകാരമെന്നുള്ളത് ആഖ്യാനം;തരണേ എന്നുള്ളത് അർത്ഥന; തരില്ല എന്നത് പ്രത്യാഖ്യാനം; ഇതങ്ങയ്ക്കുചിതമല്ല എന്നതുപാലംഭം; ഇന്നതു ചെയ്യരുത് എന്നത് പ്രതിഷേധം; ഇന്നത് ചെയ്യണം എന്നത് ചോദന; ഞാനും അങ്ങുന്നും ഒന്നാണ്;എന്റേതെല്ലാം അങ്ങയുടേതാണ് എന്നുള്ള ഉപഗ്രഹം സാന്ത്വം; വ്യസനത്തിങ്കൽ സാഹായ്യം ചെയ്യാനുള്ള പ്രതിജ്ഞ അഭ്യവപത്തി; സദോഷമായ ഭവിഷ്യത്തിനെ കാണിക്കുന്നതു ഭർത്സനം. അനുനയം മൂന്നുവിധമുണ്ട്. അർത്ഥകരണത്തിലുള്ളതൊന്ന്; അർത്ഥാതിക്രമത്തിലുള്ളതൊന്ന്; പുരുഷാദിവ്യസനത്തിലുള്ളതൊന്ന്. പ്രജ്ഞാപനാലേഖം, ആജ്ഞാലേഖം, പരിദാനലേഖം,പരിഹാരലേഖം, നിസൃഷ്ടിലേഖം, പ്രാവൃത്തികലേഖം, പ്രതിലേഖം, സർവ്വത്രഗലേഖം എന്നിവയാണ് ശാസനങ്ങൾ.' ഇന്നാൾ രാജാവിനോട് ഇന്ന പ്രകാരം പറഞ്ഞു ;അതിന്നു ഇന്നവിധം മറുപടി പറഞ്ഞു. ആയാൾ പറഞ്ഞതിൽ തത്വമുണ്ടെങ്കിൽ ആ സാധനം രാജാവിന്നു കൊടുത്താലും എന്നോ, "ഇന്നാൾ രാജസമീപത്തിൽ അങ്ങയുടെ വരകാരം(നല്ല പ്രവൃത്തി) പറഞ്ഞിരിക്കുന്നു" എന്നോ മറ്റൊ ഉള്ളതാണ് പ്രജ്ഞാപനാലേഖം. ഇതു പല വിധത്തിലുണ്ടെന്നു പറഞ്ഞിരിക്കുന്നു. *


  • പ്രജ്ഞാപനാലേഖം വെറും ഒരറിയിപ്പാകുന്നു. ഇതു ശത്രുക്കളെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചും വരാം. ഉദാഹരണത്തിൽ ആദ്യത്തേതു ശത്രുവിനെക്കുറിച്ചും

രണ്ടാമത്തേതു ബന്ധുവിനെക്കുറിച്ചുമാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/121&oldid=154052" എന്ന താളിൽനിന്ന് ശേഖരിച്ചത്