താൾ:Koudilyande Arthasasthram 1935.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധ്യക്ഷപ്രചാരം രണ്ടാമധികരണം

ണ്ഡപരിശുദ്ധം (മുറിയരികൂടാതെ കൊഴിച്ചെടുത്തത്) ആയിരിക്കയും വേണം.

   അരി ഇടങ്ങഴി ഒന്ന്, അതിൻറെ നാലിലൊന്നു പരിപ്പ്, പരിപ്പിൻറെ പതിനാറിലൊന്നു ഉപ്പ്, പരിപ്പിൻറെ നാലിലൊന്നു നൈ അല്ലെങ്കിൽ എണ്ണ--ഇതാണ് ഒരു ആര്യഭക്തം (പ്രധാനന്മാർക്കു കൊടുക്കേണ്ടും ഭോജനം).  ഒരിടങ്ങഴി അരിയും, അതിൻറെ ആറിലൊന്നു പരിപ്പും, പരിപ്പിൽ പാതി നൈ അല്ലെങ്കിൽ എണ്ണയുമാണ് അവരന്മാർക്കു (അപ്രധാനന്മാർക്കു) കൊടുക്കേണ്ടത്.  സ്ത്രീകൾക്കു ഇതിൻറെ നാലിലൊന്നു കുറച്ചും, ബാലന്മാർക്കു പകുതി കുറച്ചും കൊടുക്കണം.
   മാംസപാകത്തിൽ, ഇരുപതു പലം മാംസത്തിന്നു സ്നേഹം അര നാഴിയും, ഉപ്പ് ഒരു പലവും, ക്ഷാരം ഒരു പലവും, കടുകയോഗം (എരിവുസാധനം) രണ്ടു ധരണവും, തൈര് അര ഇടങ്ങഴിയും ചേർക്കണം. ഇതുകൊണ്ടു തന്നെ മാംസം അധികമായിട്ടുള്ള യോഗങ്ങളും പറഞ്ഞുകഴിഞ്ഞു.
    ശാകങ്ങൾ പാകംചെയ്യുന്നതിൽ മാംസപാകത്തിന്നു പറഞ്ഞതിൻറെ ഒന്നരവീതം സ്നേഹലവണാദികൾ ചേർക്കണം.  ഉണങ്ങിയ മാംസങ്ങളും ശാകങ്ങളും പാകം ചെയ്യുന്നതിന്നു ഉണങ്ങാത്തവയ്ക്കു പറഞ്ഞ യോഗംതന്നെ ദ്വിഗുണമായിച്ചേർക്കണം.
    ആനയുടേയും കുതിരയുടേയും തീറ്റയ്ക്കുള്ള വിധാപ്രമാണം തദധ്യക്ഷപ്രകരണങ്ങളിൽ പറയുന്നതാണ്.
    കാളകൾക്കു തീറ്റയ്ക്ക് ഒരു ദ്രോണം ഉഴുന്നോ യവപുലാകമോ (പുഴുങ്ങിയ യവം) കൊടുക്കണം.  ശേഷമെല്ലാം കുതിരയ്ക്കുള്ളപോലെ തന്നെ.  വിശേഷിച്ചു ഒര തുലാം
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/165&oldid=153119" എന്ന താളിൽനിന്ന് ശേഖരിച്ചത്