താൾ:Koudilyande Arthasasthram 1935.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൫൩
മുപ്പത്തിമൂന്നാം പ്രകരണം പതിനഞ്ചാം അധ്യായം


അരി വെന്താൽ മൂന്നിരട്ടി ചോറു കാണും നെല്ലരിക്കു നാലിരട്ടിയും ചെന്നെല്ലരിക്കു അഞ്ചിരട്ടിയും ചൊറുണ്ടാകും. തിമിതം (നനഞ്ഞു കെട്ട നെല്ലിന്റെ അരിവെച്ച ചോറ്), അപരാന്നം (വിളയാത്ത നെല്ലിന്റെ ചോറ്) ഇവ ഇരട്ടിക്കും. വിരൂഢങ്ങൾ (മുളച്ച നെല്ലിന്റെ അരി)ക്കു രണ്ടരയിരട്ടി ചോറുണ്ടാകും.

ഭൃഷ്ടങ്ങൾക്ക് അഞ്ചിനൊന്നുവീതം വൃദ്ധി കാണും. കളായം (വട്ടച്ചണ) വറുത്താൽ ഇരട്ടിക്കും. ലാജം (മലര്), ഭരുജം (യവം വറുത്തത്) എന്നിവയും അങ്ങനെ തന്നെ.

അസതിക്കുരുവിന്നു ആറിലൊന്നുവീതവും വേപ്പിൻ കുരു, കുശക്കുരു, മങ്ങായണ്ടി, കപിത്ഥം (വിളാർമാവിൻ കുരു) മുതലായവയ്ക്ക് അഞ്ചിലൊന്നുവീതവും എള്ള്, കുയുമ്പിൻകുരു, ഇരിപ്പക്കുരു, ഓടയരി എന്നിവയ്ക്കു നാളിലോന്നുവീതവും എണ്ണ കിട്ടും.

കാൎപ്പാസം (പരുത്തി), ക്ഷൌമം ഇവയുടെ കായ്കൾക്കു അഞ്ചുപലത്തിനൊരുപലം വീതം നൂലുണ്ടാകും.

അഞ്ചു ദ്രോണം (ഇരുപതാഢകം) നെല്ലിന്നു പന്ത്രണ്ടാഢകം അരി വരുമാറുണ്ടാക്കിയ അരി കളഭഭോജനം (കുട്ടിയാനയുടെ തീറ്റ); ഇരുപതാഢകം നെല്ലിന്നു പതിനൊന്നാഢകം വരുമാറുണ്ടാക്കിയ അരി വ്യാളങ്ങൾക്കു (കൊടിയ ആനകൾക്കു) തീറ്റ; പത്താഢകം വീതമുണ്ടാക്കിയ അരി ഔപവ്യാഹങ്ങൾ (പട്ടം കെട്ടിയ ആനകൾ)ക്കു തീറ്റ; ഒമ്പതാഢകം വീതമുണ്ടാക്കിയതു സാന്നാഹ്യങ്ങൾ (പടയാനകൾ)ക്കു തീറ്റ; എട്ടാഢകം വീതമുള്ളതു കാലാൾപ്പടകൾക്കു ഭോജനം; ഏഴാഢകം വീതമുള്ളതു സേനാമുഖ്യന്മാർക്കു ഭോജനം; ആറാഢകം വീതമുള്ളതു ദേവിമാർക്കും കുമാരന്മാർക്കും ഭോജനം; അഞ്ചാഢകം വീതമുണ്ടാക്കിയ അരി രാജാക്കന്മാരുടെ ഭോജനം; അതു അഖ20 ✸

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/164&oldid=154212" എന്ന താളിൽനിന്ന് ശേഖരിച്ചത്