താൾ:Koudilyande Arthasasthram 1935.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൭ നാൽപ്പത്തിരണ്ടാം പ്രകരണം ഇരുപത്തഞ്ചാം അധ്യായം

പിഷ്ടം(അരിമാവ്) പന്ത്രണ്ടാഢകം, കിണ്വം അഞ്ചിടങ്ങഴി, പുത്രകത്തിന്റെ തൊലിയും  കായും കൂടി ജാതിസംഭാരം-ഇങ്ങനെ പ്രസന്നായോഗം.
 കപിത്ഥം(വിളാർമാവിൻ പഴം) ഒരു തുലാം,  ഫാണിതം ( നീർക്കണ്ടിശ്ശർക്കര)തേൻ ഒരിടങ്ങഴി എന്നിങ്ങനെ  ആസനയോഗം. ഈ ദ്രവ്യങ്ങൾ ക്ളുപ്തമായ മാത്രയിൽനിന്നു കാലംശം വീതം കൂടുതലായെടുത്താൽ ഉത്തമം: കാലംശം കുറച്ചെടുത്താൽ അധമം. അരിഷ്ടങ്ങൾ ഓരോ രോഗത്തിന് ഓരോ വിധമാകുന്നു. അവയുടെ യോഗത്തിൽ വൈദ്യൻമാർതന്നെ പ്രമാണം മേഷശൃംഗി( ആട്ടുകൊട്ടപ്പാല) യുടെ തൊലി കഷായം വച്ച് അതിൽ ഗുളം പ്രതീവാപം ചേർത്തു തിപ്പലിയും കുകുമുളകും പൊടിച്ചോ ത്രിഫല പൊടിച്ചോ സംഭാരം കൂട്ടിയുണ്ടാക്കുന്നതു മൈരേയം. ഗുളം ചേർത്തുണ്ടാക്കുന്ന എല്ലാ മദ്യങ്ങൾക്കും ത്രിഫലപ്പൊടി സംഭാരം ചേർക്കുകയുമാകാം.  മൃദ്വീകാരസം( മുന്തിരിങ്ങാരസം) തന്നെയാണ് മധു. അതിന് ഉൽപ്പത്തിദേശത്തിന്റെ ഭേദമനുസരിച്ച് കാപിശായനമെന്നും , ഹാരഹൂരകമെന്നും പേർ പറയുന്നു. തോൽ കളഞ്ഞ ഉഴുന്ന പച്ചയോ പുഴുങ്ങിയതോ അരച്ചത് ഒരു ദ്രോണം, അരിമാവ് ഒരു ദ്രോണവും  അതിന്റെ മൂന്നിലൊന്നും മോരടാദി ഗണത്തിലെ മരുന്നുകൾ ഓരോ കർഷം പൊടിച്ച പൊടി സംഭാരം. ഇങ്ങനെ കൂട്ടുന്നതാണ് കിണ്വം. പാഠ( പാടക്കിഴങ്ങ്), ലോധ്രം( പാച്ചോറ്റിത്തൊലി) തേജോവതി(ചെറുപ്പുന്നയരി), ഏലാവാലകം,മധു

* പുത്രകം കാമരൂപദേശത്തുള്ള ഒരു വൃക്ഷം.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/208&oldid=153432" എന്ന താളിൽനിന്ന് ശേഖരിച്ചത്