താൾ:Koudilyande Arthasasthram 1935.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അ അധ്യക്ഷപ്രചാരം രണ്ടാമധികരണം

(കാവൽക്കാർ ), ധാരകൻമാർ (തൂക്കംനോക്കുന്നവൻ ) ,മായകന്മാർ (അളക്കുന്നവർ ) ,മാപകന്മാർ (അളപ്പിക്കുന്നവർ ) , ദായകന്മാർ (കൊടുക്കുന്നവർ ) ,ദാപകന്മാർ ( കൊടുപ്പിക്കുന്നവർ ) ,ശലാകാപ്രതിഗ്രാഹകന്മാർ (കോൽക്കാർ ) , ദാസന്മാർ , കർമ്മകരന്മാർ എന്നിവരുടെ വർഗ്ഗമാണ് അധ്യക്ഷന്റെ കീഴിലിരിക്കേണ്ടും വിഷ്ടി (പണിക്കാർ ) .

            പൊക്കത്തിൽ വയ്ക്കണം ധ്യാനം , 
            ക്ഷാരം മൂടയിലാക്കിയും , J
            കുുടത്തിലോ തൊട്ടിയിലോ 
            സ്നേഹ,മുപ്പ നിലത്തുമേ. 

കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ , അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ ,കോഷ്ഠാഗാരാധ്യക്ഷ്യൻ എന്ന പതിനഞ്ചാമധ്യായം .

പതിനാറാം അധ്യായം മുപ്പത്തിനാലാം പ്രകരണം പണ്യാധ്യക്ഷൻ .

പണ്യാധ്യക്ഷൻ സ്ഥലത്തിലും ജലത്തിലുമുണ്ടാകുന്നവയും സ്ഥലജലമാർഗ്ഗങ്ങളിലൂടെ വരുന്നവയുമായ പലവിധം പണ്യങ്ങളിൽ സാര (ബഹുമൂല്യം ) മായും ഫല്ഗു (അല്പമൂല്യം) വായുമുള്ളവയുടെ അഗർഘാന്തരവും ( വിലവ്യത്യാസം ) പ്രിയാപ്രിയതയും അറിയണം . അവയുടെ
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/167&oldid=153471" എന്ന താളിൽനിന്ന് ശേഖരിച്ചത്