അധ്യക്ഷപ്രചാരം | രണ്ടാമധികരണം |
ഗാരം എന്നിവയുമായിരിക്കണം. അതുകഴിഞ്ഞു കിഴക്കെ ദിക്കിൽ ഗന്ധം, മാല്യം, ധാന്യം, രസം എന്നിവ വിൽക്കുന്നവരുടേയും പ്രധാനകാരുക്കളുടേയും ക്ഷത്രിയരുടേയും പാർപ്പിടങ്ങളായിരിക്കണം
ദക്ഷിണപൂർവ്വഭാഗത്ത് ഭണ്ഡാഗാരം, അക്ഷപടലം, ശില്പകർമ്മശാലകൾ എന്നിവയും ദക്ഷിണപശ്ചിമഭാഗത്തു കപ്യഗൃഹം, ആയുധാഗാരം എന്നിവയും സ്ഥാപിക്കണം. അതുകഴിഞ്ഞു തെക്കെദിക്കിൽ നഗരവ്യാവഹാരികൻ, ധാന്യവ്യാവഹാരികൻ, കാർമ്മാന്തിരൻ, ബലാധ്യക്ഷൻ എന്നിവരും പക്വാന്നമദ്യമാംസങ്ങൾ വിൽക്കുന്നവരും രൂപാജീവകൾ (വേശ്യകൾ), താളാവചാരന്മാർ, (താളവിദ്യക്കാർ), എന്നിവരും വൈശ്യരും താമസിക്കണം.
പശ്ചിമദക്ഷിണഭാഗത്തു കഴുതകളുടേയും ഒട്ടകങ്ങളുടെയും ഗുപ്തിസ്ഥാനവും കർമ്മഗൃഹവും (മരാമത്തു നടത്തുന്ന ശാല) പശ്ചിമോത്തരഭാഗത്തു യാനങ്ങൾ, രഥങ്ങൾ എന്നിവ സൂക്ഷിക്കുന്ന ശാലകളുമായിരിക്കണം. അതുകഴിഞ്ഞു പടിഞ്ഞാറേദിക്കിൽ ഊർണ്ണ(പട്ടുനൂൽ), സൂത്രം, വേണു, ചർമ്മം, വർമ്മം, ശസ്ത്രാവരണം എന്നിവയുടെ പണിചെയ്യുന്ന കാരുക്കളും ശൂദ്രരും താമസിക്കണം.
ഉത്തരപശ്ചിമഭാഗത്തു പുണ്യഗൃഹം, ഭൈഷജ്യഗൃഹം എന്നിവയും ഉത്തരപൂർവ്വഭാഗത്തു കോശം, ഗവാശ്വസ്ഥാനം എന്നിവയുമായിരിക്കണം. അതിന്നപ്പുറത്തു വടക്കെദിക്കിൽ നഗരദേവത, രാജകുലദേവത എന്നിവരും ലോഹകാരുക്കളും ബ്രാഹ്മണരും വസിക്കണം. വാസ്തുവിന്റെ ഛിദ്രാനുലാസങ്ങളിൽ (വാസമുറിയുന്ന മുക്കുകളിൽ) ശ്രേണികൾ, പ്രവഹണികർ (വിദേശത്തുനിന്നു വന്ന വ്യാപാരികൾ) ശ്രേണികൾ, പ്രവഹണികർ (വിദേശത്തു നിന്നുവന്ന വ്യാപാരികൾ) എന്നിവരുടെ സമൂഹങ്ങളും താമസിക്കണം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.