താൾ:Koudilyande Arthasasthram 1935.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പത്തിന്നാലാം പ്രകരണം പതിനാറാം അധ്യായം

മോ എന്നു നോക്കുണം. ഉണ്ടാകുമെന്നു കണ്ടാൽ സാര(ഉദ്ദേശിക്കുന്ന ലാഭം)ത്തിന്റെ നാലിലൊരംശം ചെലവുചെയ്ത്, ക്ഷേമമായ മാർഗ്ഗത്തിലൂടെ സ്ഥലവ്യവഹാരത്തെ(കരവഴിക്കുള്ള കച്ചവടത്തെ)പ്രയോഗിക്കണം. പരവിഷയത്തിലെ അടവീപാലന്മാർ, അന്തപാലന്മാർ, പുരമുഖ്യന്മാർ, രാഷ്ട്രമുഖ്യന്മാർ എന്നിവരുടെ സാഹായ്യ്യം ലഭിപ്പാൻവേണ്ടി അവരുമായി പ്രതിസംസർഗ്ഗവും ചെയ്യുണം.

         വഴിയിൽവച്ച് ആപത്തു സംഭവിച്ചാൽ സാരവസ്തുക്കളേയും ആത്മാവിനേയുമോ, ആത്മാവിനെ മാത്രമെങ്കിലുമോ മോചിപ്പിക്കണം. താനുദേശിച്ച ഭൂമിയിൽ എത്തിച്ചേരുവാൻ സാധിക്കാത്തപക്ഷം രാജാവിന്നുള്ള എല്ലാ ദേയങ്ങളേയും കൊടുക്കാതെ കണ്ട് കച്ചവടം നടത്തണം.
           ജലമാർഗ്ഗത്തിങ്കലായാൽ യാനഭാടകം(ഏറ്റുകൂലി), പത്ഥ്യദനം(മാർഗ്ഗഭോജനം), പണ്യപ്രതിപണ്യങ്ങളുടെ അർഘപ്രമാണം(വിലയിലുള്ള താരതമ്യം), യാത്രാകാലം, ഭയപ്രതീകാരം, പണ്യപത്തനത്തിലെ ആചാരം എന്നിവ അറിയണം.
                വ്യവഹാരം ചരിത്രത്താൽ-
                ദ്ധരിച്ചു നദിയൂടെയും
                പോണം ലാഭം കിട്ടുമിട-     
                ത്തല്ലാത്തേടമൊഴിക്കണം.
       കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന
              രണ്ടാധികരണത്തിൽ, പണ്യാധ്യക്ഷൻ എന്ന
                       പതിനാറാമധ്യായം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/170&oldid=151397" എന്ന താളിൽനിന്ന് ശേഖരിച്ചത്