താൾ:Koudilyande Arthasasthram 1935.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപത്തിരണ്ടാം അദ്ധ്യായം

ശൂൽക്കവ്യവഹാരം.

                  ബാഹ്യം, ആഭ്യന്തരം, ആതിതഥ്യം എന്നിങ്ങനെയാണ് ശൂൽക്കവ്യവഹാരം. നിഷ്ക്രാമ്യം (പുറത്തേക്കുകൊണ്ടുപോകുമ്പോൾ കൊടുക്കേണ്ടത്.)പ്രവേശം (അകത്തേക്കു കൊണ്ടുവരുമ്പോൾ കൊടുക്കേണ്ടത്.) എന്നിവയാണ് ശൂൽക്കം.

പ്രവേശങ്ങൾക്ക് ശൂൽക്കം വിലയുടെ അഞ്ചിലൊരുഭാഗമാകുന്നു. എന്നാൽ പുഷ്പം, ഫലം,ശാകം, മൂലം,കന്ദം, വാല്ലിക്യം (വല്ലീഫലം), വിത്ത്, ഉണങ്ങിയ മത്സ്യമാംസങ്ങൾ എന്നിവയ്ക്ക് വിലയുടെ ആറിലൊന്നാണ് ശൂൽക്കം. ശംഖം, വജ്രം, മണി, മുത്ത്, പവിഴം, ഹാരം എന്നിവയുടെ ശൂൽക്കം അവയുടെ കർമ്മവും പ്രമാണവും കാലവും വേതനവും ഫലനിഷ്പത്തിയുമറിയുന്ന വിദഗ്ധന്മാരെകൊണ്ടു മതിപ്പിച്ചു തീരുമനിക്കണം. ക്ഷൌമം (പരുക്കൻ പട്ടു) ദുകുലം (നേരിയപട്ടു),കൃതിമാനം, കങ്കടം (ഉരശ്ഛേദം), ഹരിതാലം, മനയോല, ചായില്യം, അഞ്ജനം, ലോഹം, വർണ്ണ ധാതു എന്നിവയ്ക്കും ചന്ദനം, അകില്, കടുകം (മുളക്),കിണ്വം, ആവരണം എലന്നിവയ്ക്കും സുര, ദന്തം (ആനക്കൊമ്പ്), അജിനം, ക്ഷൌമദുകുലനികരങ്ങൾ (ക്ഷൌമത്തിനും ദുകുലത്തിനും വേണ്ട നൂലുകൾ),ആസ്തരണം,പ്രാവരണം, കൃ

  • ബാഹ്യം എന്നാൽ കോട്ടയ്ക്കു പുറത്തുനിന്നു വരുന്ന ചരക്കുകളെ സംബന്ധിച്ചതും, ആഭ്യന്തരം കോട്ടയ്ക്കകത്തുണ്ടാകുന്നവയെ സംബന്ധിച്ചതും, ആതിത്ഥ്യം വിദേശത്തുനിന്നു വരുന്നവയെ സംബന്ധിച്ചതുമാകുന്നു.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/194&oldid=153431" എന്ന താളിൽനിന്ന് ശേഖരിച്ചത്