താൾ:Koudilyande Arthasasthram 1935.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധ്യക്ഷപ്രചാരം രണ്ടാമധികരണം

വസൂലാക്കണം. നഷ്ടമോ അപഹൃതമോ ആയ പണ്യത്തെ അന്ത്യപാലൻ പ്രതിവിധാനം ചെയ്കയും വേണം.വിദേശത്തുനിന്നു വന്ന വണിക്കുകളെ, അവർ കൊണ്ടുവന്ന സാരഫൽഗുഭാണ്ഡങ്ങൾ വേർതിരിച്ച്, അടയാള മുദ്രയും നൽകി,അന്തപാലൻ അധ്യക്ഷന്റെ അടുക്കലേക്കയക്കണം.അതല്ലെങ്കിൽ വൈദേഹകവ്യജ്ഞൻ(വണിഗ്വേഷധാരിയായ ഗ്രുഢപുരുഷൻ)വിദേശത്തുനിന്നു വന്ന കച്ചവടക്കാരുടെ എണ്ണം രാജാവിനെ അറിയിക്കണം.ആ ഉപദേശമനുസരിച്ച് രാജാവ്, ശുൽക്കാധ്യക്ഷന്നു താൻ സർവ്വജ്ഞനാണെന്നു തോന്നിക്കുവാൻവേണ്ടി വിദേശത്തുനിന്നു വന്ന കച്ചവടക്കാരുടെ എണ്ണം അറിവുകൊടുക്കണം.അനന്തരം അധ്യക്ഷൻ ആ വന്നവരുടെ അടുത്തുചെന്ന് "നിങ്ങളിൽ ഇന്നിന്നവന്റെ കയ്യിൽ ഇന്നിന്ന സാരഭാണ്ഡവും ഗുൽഭാണ്ഡവുമുണ്ട്. ഒന്നും മറച്ചുവയ്ക്കേണ്ട. രാജാവിന്നു ഇങ്ങനെ ഒരു പ്രഭാവം(പരോക്ഷജ്‍‍ഞാനശക്തി) ഉണ്ട് "എന്നു പറയണം. ഫൽഗുഭാണ്ഡത്തെ നിഗൂഹനം ചെയ്യുന്ന വണിക്കിന്നു ശുൽക്കത്തിൻെറ എട്ടിരട്ടി ദണ്ഡം; സാരഭാണ്ഡത്തെ നിഗൂഹനം ചെയ്യുന്നവന്റെ സർവ്വഭാണ്ഡവും പിടിച്ചടക്കുകയും വേണം. നാട്ടിനനർത്ഥപ്രദവും ഫലഹീനവുമാം ചരക്കു തടയേണം ശുൽക്കമിളയ്ക്കണമുപകൃതി പെരിയ ചരക്കിന്നപൂർവ്വവിത്തിനുമേ.

കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ,ശുൽക്കാാധ്യക്ഷൻ എന്ന ഇരുപത്തിയൊന്നാമധ്യായം.

  • കണ്ടുപിടിച്ചു കൊടുക്കുകയോ, കണ്ടുകിട്ടാത്തപക്ഷം കയ്യാൽ കൊടുക്കുകയോ വേണമെന്നർത്ഥം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/193&oldid=153492" എന്ന താളിൽനിന്ന് ശേഖരിച്ചത്