താൾ:Koudilyande Arthasasthram 1935.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                            ൧൧൬

അധ്യക്ഷപ്രചാരം രണ്ടാമധികരണം

ന്നു * ഏകശീർഷകം (ഒരേ വലിപ്പമുള്ള മുത്തുകൾകോർത്തത്) ആയിരുന്നാൽ അതു ശുദ്ധഹാരമാണ്. അതുപോലെതന്നെ ശേഷമുള്ളവയും ( ഉപശീർഷകാദികളും). അർദ്ധമാണവകം മ നിമധ്യമോ ത്രിഫലകമോ (മൂന്ന് സ്വർണ്ണഫലകങ്ങളോടുകൂടിയതു) പഞ്ചഫലകമോ ആയാൽ അതു ഫലകഹാരമാകുന്നു. ശുദ്ധയായ ഏകാവലി (ഒറ്റയിഴമാല)യ്ക്കു സൂത്രമെന്നു പേർ. അതുതന്നെ മണിമധ്യമായാൽ യഷ്ടിയും, ഹേമമണിചിത്രം (സ്വർണ്ണത്തിൽ കെട്ടിച്ച മണികളോടുകൂടിയതു) ആയാൽ രത്നാവലിയും, ഹേമമണിമുക്താന്തരം (സ്വർണ്ണം, രത്നം, മുത്ത് ഇവ ഇടകലർത്തികോർത്തത്) ആയാൽ അപവർത്തകവും , സുവർണ്ണസൂത്രാന്തരം (മധ്യത്തിൽ പൊൻനൂലിന്റെ മധ്യത്തിൽ മണിയും കൂടിയുണ്ടായാൽ മണിസോപാനകവുമാകും.

        ഇതുകൊണ്ടുതന്നെ ശിരസ്സും, ഹസ്തം, പാദം, കടി എന്നിവയിലേക്കുള്ള കലാപങ്ങളും ( ഒറ്റസ്സരമായവ) ജാലകങ്ങളും ( അനേകസരങ്ങളുള്ളവ) ആയ മുക്താഭരണങ്ങളുടെ വികല്പങ്ങൾ പറഞ്ഞു കഴിഞ്ഞു.
  കൌടം, മൌലേയകം,പാരസമുദ്രകം എന്നിങ്ങനെയാണ് മണി (മാണിക്യം) . ഇതു സൌഗന്ധികം (സൌഗന്ധികപുഷ്പമ്പോലെ ഇളംനീലം കലർന്ന ചുവപ്പുനിറമു
 
 *ഇന്ദ്രച്ഛന്ദമാണവകം, വിജയച്ഛന്ദമാണവകം ഇത്യാദി സംജ്ഞകളെക്കൊണ്ടു വ്യവഹരിക്കാമെന്ന് സാരം 
 കൌടം=മലയാദ്രിയുടേയും ദക്ഷിണസമുദ്രത്തിന്റേയും മധ്യത്തിലുള്ള കോടി എന്ന പ്രദേശത്തുണ്ടാകുന്നത്. മൌലേ.കം= മലയാദ്രിയുടെ ഒരു ഭാഗമായ കണ്ണീർവനമെന്നുകൂടിപ്പേരുള്ള മൂല എന്ന പ്രദേശത്തുണ്ടാകുന്നത്. പാരസമുദ്രകം= സിംഹളദ്വീപിലെ രോഹണപർവ്വതത്തിൽ ഉണ്ടാകുന്നത്.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/127&oldid=151359" എന്ന താളിൽനിന്ന് ശേഖരിച്ചത്