താൾ:Koudilyande Arthasasthram 1935.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൫

                   ഇരുപത്തൊമ്പതാം പ്ര കരണം പതിനൊന്നാം അധ്യായം
 
                        സ്ഥലം,വൃത്തം,നിസ്തലം (മൂടില്ലായ്കയാൽ നിലത്തിരിക്കാത്തതു), ഭ്രജിഷ്ണു, ശ്വേതം, ഗുരു,സിഗ്ദം, ദേശവിദ്ധം (വേണ്ട സ്ഥാനത്തുള്ള തുളയുള്ളതു) എന്നിങ്ങനെയുള്ള മൗക്തികം പ്രശസ്തമാകുന്നു.
        ശീർഷകം (മധ്യത്തിൽ ഒരു വലിയ മുത്തും ഇരുപുറവും ചെറിയ മുത്തുകളുമായിട്ടുള്ളത്) , ഉപശീർഷകം (മധ്യത്തിൽ വലിയതൊന്നും ഇരുപുറങ്ങളിൽ ചെറിയതോരോന്നും എന്നിങ്ങനെ മുമ്മൂന്നായി അനേകം മുത്തുകൾ കോർത്തത്) , പ്രകാണ്ഡം (മധ്യത്തിൽ വലിയതൊന്നും ഇരുപുറങ്ങളിൽ ചെറിയതീരണ്ടും എന്നിങ്ങനെ അയ്യഞ്ചായിട്ടുള്ള അനേകം മുത്തുകൾ കോർത്തത്), അവഘാടകം (മധ്യത്തിൽ ഒരു വലിയ മുത്തും ഇരുവശങ്ങളിൽ ക്രമത്തിൽ കൃശങ്ങളായ മുത്തുകളും കോർത്തത്), തരളപ്രതിബദ്ധം(സമവലിപ്പത്തിലുള്ള മുത്തുകൾ കോർത്തത്) എന്നിവയാണ് യഷ്ടികൾ ( ഇഴമാലകൾ ;സരങ്ങൾ)
   ആയിരത്തെട്ടു യഷ്ടികൾ കൂടിയതു ഇന്ദ്രച്ഛന്ദം; അതിൽ പകുതിയുള്ളത് വിജയച്ഛന്ദം; നൂറു യഷ്ടികൾ കൂടിയതു ദേവച്ഛന്ദം;അറുപത്തിനാലുകൂടിയതു അർദ്ധഹാരം; അമ്പത്തിനാലുകൂടിയതു രശ്മികലാപം ; മുപ്പത്തി രണ്ടു കൂടിയതു ഗുച്ഛം; ഇരുപത്തേഴുകൂടിയത് നക്ഷത്രമാല ; ഇരുപത്തിനാലുകൂടിയത് അർദ്ധഗുച്ഛം; ഇരുപതുകൂടിയത് മാണവകം ; അതിൽ പകുതി അർദ്ധമാണവകം.
   ഇവതന്നെ മണിമധ്യങ്ങൾ ( മധ്യത്തിൽ മാണിക്യം ചേർത്തവ) ആയാൽ അതാതു മാണവകങ്ങളായി ഭവിക്കു
  

രകാണ്ടു വെട്ടിയപോലെ മുടിയോടുകൂടിയും ഖരകം പരുപരുത്തും , സികഥകം മെഴുകുപോലുള്ള പുള്ളികളോടുകൂടിയും, കാമണ്ഡലുകം കിണ്ടിയുടെ ആകൃതിയോടുകൂടിയും , ശ്യാമം ശ്യാമനിറമായും , നീലം നീലനിറമായും ദുർവ്വിദ്ധം അടിസ്ഥാനത്തിൽ തുളയോടുകൂടിയുമിരിക്കുന്നു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/126&oldid=151188" എന്ന താളിൽനിന്ന് ശേഖരിച്ചത്