താൾ:Koudilyande Arthasasthram 1935.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൭

     ഇരുപത്തൊമ്പതാം പ്രകരണം പതിനൊന്നാം അധ്യായം
     ള്ളതു),പത്മരാഗം,(താമരപ്പൂവിന്റെ നിറമുള്ളതു),അനവദ്യരാഗം(കുങ്കുമവർണ്ണം),പാരിജാതപുഷ്പകം(പാരിജാതപുഷ്പവർണ്ണം),ബാലസൂർയ്യകം(ബാലസൂർയ്യപ്രഭം)എന്നിങ്ങനെ ഭേദിക്കുന്നു.                  വൈ‍ഡൂര്യംഉൽപലവർണ്ണം(രക്തോൽപ്പലത്തിനിറമുള്ളതു),ശിരീഷപുഷ്പകം(ശിരീഷപുഷ്പവർണ്ണം),ഉദകവർണ്ണം,വംശരാഗം(മുളയിലയ്ക്കൊത്ത നിറമുള്ളതു),ശുകപത്രവർണ്ണം(കിളിത്തൂവലിന്റെ നിറമിള്ളതു),പുഷ്യരാഗം(ഇളം മഞ്ഞനിരത്തിലുള്ളതു)ഗോമൂത്രകം,ഗോമേദകം(ഗോരോചനവർണ്ണം)എന്നിവയാകുന്നു.

ഇന്ദ്രനീലംനീലാവലീയം(നീലരേഖകൾനിറഞ്ഞതു),ഇന്ദ്രനീലം(മയിൽപ്പീലിയുടെനിറമുള്ളതു),കളകായപുഷപകം(കടപ്പൂനിറം),മഹാനീലം(തനികറുപ്പ്)ജ്ംബവാഭം(ഞാവൽപ്പഴത്തിൻ നിറം),ജീമൂതപ്രഭം(മേഘവർണ്ണം),നന്ദകം(ഉള്ളു വെള്ളയും പുറം നീലയുമായിട്ടുള്ളതു),സ്രവൻമധ്യം(മധ്യത്തിൽനിന്നും വെള്ളം കിനിയുന്നതുപോലെ തോന്നുന്നു)എന്നിങ്ങനെ ഭേദിക്കുന്നു.

 സ്ഫടികം ശുദ്ധ സ്ഫടികം,മൂലാടവർണ്ണം(നൈ കടഞ്ഞെടുത്ത തൈരിന്റെ നിറമുള്ളതു),ശീതവൃഷ്ട്ടി(ചന്ദ്രകാന്തം),സൂര്യകാന്തം എന്നിവയ്കുന്നു-ഇങ്ങനെ മണികൾ.

ഷഡശ്രമോ ചതുരശ്രമോ വൃത്തമോ ആയിരിക്കുക,തീവ്രമായ രാഗവും സംസ്ഥാനവും(ആഭരണത്തിൽചേർക്കുവാനുള്ളസ്ഥാനം)ഉണ്ടായിരിക്കുക,അച്ഛവും സ്നിഗ്ധവുമായിരിക്കുക,ഗുരുവായും അർച്ചിസുള്ളതായുമിരിക്കുക,അന്തഗതപ്രഭമായിരിക്കുക,പ്രഭാനുലേപി(അടുത്തുള്ള വസ്തുക്കളിൽ പ്രഭ വ്യാപിക്കുന്നത്)യായിരിക്കുക എന്നിവയാണ് മണിഗുണങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/128&oldid=151347" എന്ന താളിൽനിന്ന് ശേഖരിച്ചത്