താൾ:Koudilyande Arthasasthram 1935.pdf/129

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


            ൧൧൮

അധ്യ‍ക്ഷപ്രചാരം രണ്ടാമധികരണം

രാഗവും പ്രഭയും മന്ദമായിരിക്കുക, സശർക്കരമായിരിക്കുക, പുഷ്പച്ഛിദ്രം (ഉളളിൽ പൂവുളളതു) ആയിരിക്കുക, ഖണ്ഡമായിരിക്കുക, ദുവ്വിദ്ധം (അസ്ഥാനത്തിൽ തുളയുളളതു) ആയിരിക്കുക, രേഖാകീർണ്ണമായിരിക്കുക എന്നിവ മണിദോഷങ്ങൾ. വിമലകം, സസ്യകം, അഞ്ജനമൂലകം, പിത്തകം, സുലഭകം, ലോഹിതകം, മൃതാശ്മകം, ജ്യോതീരസകം, മൈലേയകം, ആഹിച്ഛത്രകം, കൂർപ്പം, പൂതികൂർപ്പം, സുഗന്ധികൂർപ്പം, ക്ഷീരബകം, ശുക്തിചൂർണ്ണകം, ശിലാപ്രവാളകം, പുളകം, ശുക്ലപുളകം, എന്നിവ അന്തരജാതിമണികളാകുന്നു. ശേഷമുള്ളവ കാചമണികൾ (അധമങ്ങൾ) ആണ്.സഭാരാഷ്ട്രകം, മദ്ധ്യമരാഷ്ട്രകം, കാസ്തീരരാഷ്ട്രകം, ശ്രീകടനകം, മണിമന്തകം, ഇന്ദ്രവാനകം എന്നിവ വജ്രമണികൾ.

 • വിമലകം, വെളുത്തും മഞ്ഞച്ചും, സസ്യകം സസ്യമ്പോലെ നീലമായും, അഞ്ജനമൂലകം നീലശ്യാവമായും, പിത്തകം പശുപിത്തത്തിനൊത്ത നിറമായും, സുലഭകം വെളുത്തും, ലോഹിതകം നാലുപുറവും രക്തവർണ്ണമായും, മൃതാശ്മകം വെളുത്തു കറുത്തും, ജ്യോതീരസകം വെളുത്തു ചുമന്നും, മൈലേയകം ചായില്യനിറമായും, ആഹിച്ഛത്രകം മന്ദരാഗമായും, കൂർപ്പം ഉളളിൽ മണലുള്ളതായും, പൂതികൂർപ്പം മെഴുകിൻനിറമായും സുഗന്ധികൂർപ്പം ചെറുപയറിൻ നിറമായും ക്ഷീരബകം ക്ഷീരനിറമായും ശുക്തിചൂർണ്ണകം നാനാവർണ്ണമായും, ശിലാപ്രവാളകം പവിഴനിറമായും, പുളകം ഉളളിൽ കറുപ്പുളളതായും, ശുക്ലപുളകം ഉളളു വെളളയായുമിരിക്കും.

സഭാരാഷ്ട്രകം = വിദർഭരാജ്യത്തു സഭാരാഷ്ട്രമെന്ന ദേശത്തുണ്ടാകുന്നതു. മധ്യമരാഷ്ട്രകം = കോസലത്തിൽ മധ്യമരാഷ്ട്രമെന്ന സ്ഥലത്തുണ്ടാകുന്നതു്. കാസ്തീരരാഷ്ട്രകം = വാരാണസിയുടെ ചുറ്റുമുളള കാസ്തീരദേശത്തുണ്ടാകുന്നതു. ശ്രീകടനകം = ശ്രീകടപർവ്വതത്തിൽ ഉണ്ടാകുന്നതു. മണിമന്തകം = ഉത്തരദേശത്തിലെ മണിമന്തപർവ്വതത്തിലണ്ടാകുന്നതു. ഇന്ദ്രവാനകം = കലിംഗദേശത്തു ഇന്ദ്രവനത്തിൽ ഉണ്ടാകുന്നതു.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/129&oldid=151717" എന്ന താളിൽനിന്ന് ശേഖരിച്ചത്