താൾ:Koudilyande Arthasasthram 1935.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപത്തിനാലാം അധ്യായം.

                     ----------------------
                           നാല്പത്തൊന്നാം പ്രകരണം
                                സീതാധ്യക്ഷൻ. 
                              സീതാധ്യക്ഷൻ (കൃഷ്യധ്യക്ഷൻ) കൃഷിതന്ത്രവും ഗുല്മ വൃക്ഷായുർവ്വേദവും(ചെടികളും വൃക്ഷങ്ങളും നട്ടുണ്ടാക്കി പരിപാലിക്കുന്നതിനെക്കുറിച്ചുള്ള ശാസ്രം)പഠിച്ചറിഞ്ഞവനായിട്ട് തജ്ജ്ഞന്മരായവരെ തുണകൂട്ടി എല്ലാവിധത്തിലുമുള്ള ധന്യങ്ങൾ,പുഷ്പങ്ങൾ,ഫലങ്ങൾ,ശാകങ്ങൾ,കന്ദങ്ങൾ,മൂലങ്ങൾ,വാല്ല്യക്യങ്ങൾ(വല്ലീഫലങ്ങൾ),ക്ഷൗെമം,പരുത്തി എന്നിവയുടെ വിത്തുകളെ യഥാകാലം ശേഖരിക്കണം.                             
            ആവക വിത്തുകൾ,വളരെ ചാല്  ഉഴുതതായ സ്വഭൂമിയിൽ ദാസന്മാർ,കർമ്മകരന്മാർ,ദണ്ഡപ്രതികർത്താക്കൾ(തടവുകാർ)എന്നിവരെക്കൊണ്ട് വിതപ്പിക്കണം.അവർക്കു  

കർഷണയന്ത്രങ്ങൾ,ഉപകരണങ്ങൾ,കന്നുകാലികൾ എന്നിവയെക്കൊണ്ടും കുർമ്മാരൻ(കരുവാൻ),കട്ടാകൻ(ആശാരി),മേദകൻ(വട്ടികൊട്ടകൾ മടയുന്നവൻ),രജ്ജൂവർത്തകൻ,സർപ്പഗ്രാഹൻ മുതലായവരെക്കൊണ്ടും അസംഗം(തടസ്ഥമില്ലായ്മ)വരുത്തുകയും വേണം.അവർ കർമ്മഫലത്തിനു ഹാനിവരുത്തിയാൽ നഷ്ടത്തിനു തക്കവണ്ണം ദണ്ഡം വിധിക്കണം.

         ജാംഗലദേശങ്ങൾ (വെള്ളം കുറഞ്ഞ സ്ഥലങ്ങൾ)ക്കു പതിനാറു ദ്രോണവും,ആനൂപദേശങ്ങൾ(ജലപ്രായദേശങ്ങൾ)ക്കു് അതിൽ പകുതിയുമാണ് വർഷപ്രമാണം (വിളവു നന്നാവാൻ തക്ക മഴയുടെ അളവു് )ദേശവാപ

ചർമ്മാരൻ എന്നു പാഠഭേദം. ആ പക്ഷത്തിൽ കൊല്ലനെന്നർത്ഥം.                                                            
    ഭേദകൻ എന്നു പാഠാന്തരം .ആ പക്ഷത്തിൽ നായ്ക്കനെന്നർത്ഥം























"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/199&oldid=153447" എന്ന താളിൽനിന്ന് ശേഖരിച്ചത്