താൾ:Koudilyande Arthasasthram 1935.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൫൦ അധ്യക്ഷപ്രചാരം രണ്ടാമധികരണം

അതുതന്നെ മടക്കിക്കൊടുപ്പാൻ നിശ്ചയിച്ചു വാങ്ങിയതായാൽ ആപമിത്യകം. കുട്ടകകർമ്മം (നെല്ലുകുത്തൽ), രോചകകർമ്മം (പരിപ്പരങ്ങൽ), സക്തുകർമ്മം (പൊടിക്കൽ), ശുക്തകർമ്മം (പാനീയമുണ്ടാക്കൽ), പിഷ്ടകർമ്മം (മാവരയ്ക്കൽ) എന്നിവയ്ക്കു തജ്ജീവനന്മാരോടും, തൈലപീഡനത്തിന് ഔരഭൂന്മാരോടും ചാക്രികന്മാരോടും, കരിമ്പാട്ടി ശർക്കരയുണ്ടാക്കുന്നതിന്നു തദുപജീവികളോടും പിരിക്കുന്ന തൊഴിൽനികുതി സിംഹനിക.

നഷ്ടപ്രസ്മൃതം (കള‍‍ഞ്ഞു കിട്ടിയതും മറന്നു കിട്ടിയതും) തുടങ്ങിയുളളത് അന്യജാതം. വിക്ഷേപശേഷം, വ്യാധിതശേഷം, അന്തരാരംഭശേഷം എന്നിവ വ്യയപ്രത്യായം. തുലാമാനാന്തരം (അളവിലും തൂക്കത്തിലുമുളള അന്തരം),ഹസ്തപൂരണം (കൈനിറച്ചളക്കുകയാലുണ്ടായ കൂടുതൽ), ഉൽകരം (അളന്നു ബാക്കിയായതടിച്ചു കൂട്ടിയത്), വ്യാജി, പര്യുഷിതം, പ്രാർജ്ജിതം (അധ്യക്ഷന്റെ സാമർത്ഥ്യത്താൽ മുതൽകൂട്ടിയത്) എന്നിവ ഉപസ്ഥാനം. ധാന്യസ്നേഹക്ഷാരലവണങ്ങളിൽ വച്ചു ധാന്യകല്പം സീതാധ്യക്ഷപ്രകരണത്തിൽ പറയുന്നതാണ്. നൈ, എണ്ണ, വസ, മജ്ജ എന്നിവ സ്നേഹവർഗ്ഗം. ഫാണിതം (കണ്ടിശ്ശർക്കര), ഗുളം, മഝ്യണ്ഡികയെന്ന ശർക്കര, കൽക്കണ്ടം എന്നിവ ക്ഷാരവർഗ്ഗം. സൈന്ധവം (ഇന്തുപ്പ്), സാമുദ്രം (മരക്കലഉപ്പ്),വിഡം(വിളയുപ്പ്) യവക്ഷാരം (ചവൽക്കാരം), സൌവർച്ചലം (തുവർച്ചില ഉപ്പ്) ഉത്ഭേദജം (ഉവരുപ്പ്) എന്നിവ ലവണവർഗ്ഗം. ക്ഷൌദ്രം (തേൻ), മുന്തിരിങ്ങരസം എന്നിവ മധുവർഗ്ഗം.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/161&oldid=153120" എന്ന താളിൽനിന്ന് ശേഖരിച്ചത്