താൾ:Koudilyande Arthasasthram 1935.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുപ്പത്തിമൂന്നാം അധ്യായം

                   ------------------------
            നാല്പത്തൊമ്പത്-അയ്‌മ്പത്തൊന്നു പ്രകരണങ്ങൾ.
             രഥാധ്യക്ഷൻ,പത്ത്യധ്യക്ഷൻ,സേനാപതിപ്രചാരം.
               അശ്വാധ്യക്ഷനെപ്പറഞ്ഞതുകൊണ്ടുതന്നെ രഥാധ്യക്ഷ്യനേയും പറഞ്ഞുകഴിഞ്ഞിരിക്കുന്നു.
    വിശേഷിച്ച്, രഥാധ്യക്ഷൻ രഥനിർമ്മാണത്തെ നടത്തിക്കണം.

പത്തു പുരുഷമാനം ഉയരവും പന്ത്രണ്ടുപുരുഷമാനം അന്തര(വിസ്താരം)വുമുള്ളതാണ് ഉത്തമരഥം. * അതിൽനിന്ന് ഓരോന്നിന്ന് ഓരോ പുരുഷമാനം അന്തരം കുറഞ്ഞ് ആറുപുരുഷമാനം അന്തരമാകുന്നതുവരെയായിട്ട് ഏഴുതരത്തിലാണ് രഥങ്ങൾ $ ദേവരഥം (ഉത്സവങ്ങളിൽ ദേവനെ എഴുന്നള്ളിപ്പാനുള്ളത്), പുഷ്യരഥം (മംഗളാവസരങ്ങളിൽ യാത്രചെയ്വാനുഌഅത്),സാംഗ്രാമികം (യുദ്ധത്തിന്നുള്ളത്) പാരിയാണികം(സാധാരണയാത്രക്കുള്ളത്), പപുർഭിയാനികം (ശത്രുപുരത്തെ ആക്രമിപ്പാനുള്ളത്), വൈനയികം (രഥചര്യ പഠിപ്പാനുഌഅത്) എന്നിങ്ങനെയുള്ള രഥങ്ങളേയും നിർമ്മിപ്പിക്കണം. ഇഷുക്കൾ (ബാണങ്ങൾ), അസ്ത്രങ്ങൾ, പ്രഹര


 • ഇവിടെ പുരുഷമാനമെന്നാൽ പന്ത്രണ്ടംഗുലമാണ്. ഗ്രഹിക്കേണ്ടത്. ആകയാൽ, ഉത്തമരഥത്തിന്റെ ഉയർമ് 120 അംഗുലവും വിസ്താരം 144അംഗുലവുമാകുന്നു.

$അന്തരം ഓരോ പുരുഷമാനംവീതം കുറയുന്നതനുസരിച്ച് ഉയരവും ഓരോ പുരുഷമാനം വീതം കുറയുമെന്നു അർത്ഥസിദ്ധമാകുന്നു. 11-19-9-8-7-6- പുരുഷമാനം വീതം അന്തരുമുഌഅവയായി ആറും, ഉത്തമരഥം ഒന്നും കൂടി ആകെ ഏഴുവിധമാണ് രഥങ്ങളെന്നർത്ഥം.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/245&oldid=154047" എന്ന താളിൽനിന്ന് ശേഖരിച്ചത്