താൾ:Koudilyande Arthasasthram 1935.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൪൬


അദ്ധ്യക്ഷപ്രചാരം
രണ്ടാമധികരണം


ളിൽ) ചെയ്യുന്നതു അഭ്യുദ്ധാൎയ്യം. അവലേപ്യങ്ങളിൽ ചെയ്യുന്ന പേടകം തകിടു ഒററയായി ചേൎക്കുകയോ ഇരട്ടയായിച്ചേൎക്കുകയോ ആണു്. ചെമ്പോ വെള്ളിയോ ഉള്ളിലിട്ടു പൊൻതകിടുകൊണ്ടു പുതയ്ക്കുന്നതാണു് സംഘാത്യങ്ങളിൽ ചെയ്യുന്ന പേടകം. ശുല്കരൂപം (ചെമ്പുപണ്ടം) ഒരുഭാഗം പൊൻതകിടുകൊണ്ടു കെട്ടി കാച്ചിത്തുടച്ചു മിനുക്കുന്നതു സുപാൎശ്വം. അതുതന്നെ രണ്ടുഭാഗവും പൊൻതകിടുകൊണ്ടു കെട്ടുന്നതു പ്രമൃഷ്ഠം. താമ്രതാരരൂപം(ചെമ്പുപണ്ടവും വെള്ളിപ്പണ്ടവും) രണ്ടുഭാഗവും പൊൻതകിടുകൊണ്ടു കെട്ടുന്നതു് ഉത്തരവൎണ്ണകം.

ഇപ്പറഞ്ഞ ഗാഢവും അഭ്യുദ്ധാൎയ്യവുമായ രണ്ടുതരം പേടകവും താപം(ചുടുക), നികഷം (ഉരയ്ക്കുക), നിശ്ശബ്ദം (ഒച്ചപ്പെടാതെ ഉരസുക), ഉല്ലേഖനം (ചുരണ്ടുക) എന്നിവയെച്ചെയ്തു കണ്ടുപിടിക്കണം. അഭ്യുദ്ധാൎയ്യത്തെ ബദരാമ്ലത്തിലോ (ലന്തപ്പഴത്തിന്റെ ചാറു) ഉപ്പുവെള്ളത്തിലോ കഴുകിയും പരിശോധിക്കാം - ഇങ്ങനെ പേടകം.

ഘനസുഷിരമായ പണ്ടത്തിൽ സ്വൎണ്ണമൃത്തിക, സുവൎണ്ണവാലുക, ചായില്യം എന്നിവ അരച്ച കൽക്കം അകത്തിട്ടു കാച്ചിയാൽ ഉറച്ചുനിൽക്കും. ദൃഢമായ വാസ്തുക(പീഠബന്ധം)ത്തോടുകൂടിയ പണ്ടത്തിൽ സുവൎണ്ണവാലുകയും അരക്കും സിന്ദൂരവുമിട്ടു കാച്ചിയാൽ അതും ഉറാച്ചു നിൽക്കും. ഈ രണ്ടിലും താപനമോ (കാച്ചുക) അവധ്വംസനമോ(മേടുക) ചെയ്യുന്നതാണ് ശുദ്ധിപരീക്ഷ. സപരിഭാണ്ഡമായ പണ്ടത്തിൽ ഉപ്പും കടുശർക്കരയും (മൃദുവായ ചരൽക്കല്ലു) ചേർത്തു കാച്ചിയാൽ ഉറയ്ക്കും. അതിന്നു ക്വാഥനം (ലന്തപ്പഴത്തിൻചാറിലിടുക) ആണു് ശുദ്ധി. അഭ്രപടലം അതിലിരട്ടി വലുപ്പമുള്ള പടിയോടുകൂടിയ പണ്ടത്തിൽ ഇട്ടു് അഷ്ടബന്ധമിട്ടാലുറച്ചുനിൽക്കും. ഉള്ളിൽ കാചം (അഭ്രപടലം) മൂടിവച്ചിട്ടുള്ള ആ

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/157&oldid=152789" എന്ന താളിൽനിന്ന് ശേഖരിച്ചത്