താൾ:Koudilyande Arthasasthram 1935.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬൭ മുപ്പത്താറാം പ്രകരണം പതിനെട്ടാം അധ്യായം ശക്തി, പ്രാസം, കുുന്നും, ഹാടകം, ഭിണ്ഡിപാലം, ശൂലം, തോമരം, വരാഹകർണ്ണം, കണയം, കർപ്പണം, ത്രാസിക മുതലായവ ഹലമുകങ്ങൾ (ഹലംപോലെ തീക്ഷ്ണാഗ്രങ്ങളായ ആയുധങ്ങൾ *)


തിൽക്കെട്ടിന്മേൽ സ്ഥാപിക്കുന്നതും ആണിതായ്ക്കാത്തതുമായ ഒരു ദണ്ഡകം. സ്മരിക = നൂലുകൊണ്ടോ തോലുകൊണ്ടോ തുന്നി പഞ്ഞിനിറച്ചു കോട്ടമതിലിന്മേൽ വയ്ക്കുന്നതും പുറത്തുനിന്നു ശത്രുക്കളെറിയുന്ന കല്ലുകളെ തടുപ്പാനുള്ളതുമായ യന്ത്രം. മുസലയഷ്ടി = കരിങ്ങാലികൊണ്ടുണ്ടാക്കിയതും, മുന കൂർത്തതുമായ ശൂലം. ഹസ്തിവാരകം = ആന ചെറുപ്പാനായിക്കൊണ്ടുള്ള കണയം. താലവൃന്തം = കാറ്റു ചീറ്റിക്കുന്ന ചക്രം. മുൽഗരം = മുൾത്തടി. ദ്രുഘണം = മുൽഗരം പോലെയുള്ള മറ്റൊരു തടി. സ്പൃക്തല = മുള്ളുതറച്ച ഗദ. കദ്ദാലകം = കുത്തുകാലി.ആസ്ഫോടിമം= നാലു തൂണുകളുള്ളതും, ചർമ്മാവൃതവും, കല്ലം മണ്ണം എറിവാനുള്ളതുമായ യന്ത്രം. ഉൽഘാടിമം = മുൽഗരതുലൃമായ യന്ത്രവിശേഷം. ഉൽപാടിമം = തൂണുകൾ പിളർക്കുവാനുള്ള ശൃേനയന്ത്രം. ശതഘ്നി = തടിച്ചുനീണ്ട ആണികൾ തറച്ചതും, വണ്ടിച്ചക്രംപോലെ പട്ടയടിച്ചതും, മതിലിന്മേൽനിന്നുരുട്ടുന്നതുമായ യന്ത്രം . ത്രിശൂലം = മുമ്മുനശ്ശൂലം.

  • ശക്തി = വേല്. ഇതു സർവ്വലോഹനിർമ്മിതവും , കരവീരത്തിന്നിലയുടെ ആകൃതിയുള്ളതും , നാലു ഹസ്തം നീളമുള്ളതും ,മൂട്ടിൽ ഗോസ്തനാകാരവുമായിരിക്കും. പ്രാസം = ഇരുപത്തിനാലാംഗുലം നീളമുള്ളതും , സർവ്വലോഹമയവുമായ ആയുധം. കുന്തം = ഏഴോ ആറോ അഞ്ചോ ഹസ്തം നീളമുള്ള ദാരുദണ്ഡം. ഫാടകം = മൂന്നോ നാലോ കൂർത്ത മുനകളോടുകൂടിയതും കുന്തത്തോളം നീളമുള്ളതുമായ ത്രികണ്ടകമെന്ന ആയുധം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/176&oldid=153504" എന്ന താളിൽനിന്ന് ശേഖരിച്ചത്