താൾ:Koudilyande Arthasasthram 1935.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൧൦
അധ്യക്ഷപ്രചാരം
രണ്ടാമധികരണം

കൃതപ്രവേശന്മാർ (സാധാരണമായി പ്രനവേശിക്കാറുളളവർ) ആയ പാരവിഷയികന്മാർക്കും സാർത്ഥപ്രമാണന്മാർക്കും (കച്ചവടക്കാരുടെ പരിചിതന്മാർ) നഗരത്തിൽപ്രവേശിക്കുവാൻ വിരോധമില്ല .

പരൻെറ ഭാര്യയെയോ കന്യകയയെയോ ധനകത്തേയോ അപഹരിക്കുന്നവൻ,ശങ്കിതൻ,ആവിഗ്ന (സംഭ്രാന്തനൻ),ഉദ്ഭാണ്ഡീകൃതൻ (അധികം ഭാരം ചുമന്നവൻ), തലയിലെ പെരുംചുമടുകൊണ്ടു മുഖം മൂടിയവൻ, സദ്യോഗ്രഹീതലിംഗിയോ (അപ്പോൾത്തന്നെ പരിവ്രാജചിഹ്നം ധരിച്ചവൻ) അലിംഗിയോ ആയ പരിവ്രാജകൻ,അലക്ഷ്യവ്യാധിതൻഭയവികാരി, ഗൂഢമായിട്ടു സാരഭാണ്ഡത്തെയോ ശാസനത്തെയോ ആയുധത്തേയോ അഗ്നിയോഗ(വെടിമരുന്നു) ത്തേയോ കൊണ്ടുപപോകുന്നവൻ, വിഷഹസ്തൻ, മുദ്രയില്ലാത്ത ദീർഘസ‍ഞ്ചാരി എന്നിവരെ അധ്യക്ഷൻ പിടിപ്പിക്കണം.

ക്ഷുദ്രുപശുവിന്നും കൈച്ചുമടുളള ആൾക്കും കടവുകൂലി ഒരു മാഷകം തലച്ചുമട്ടുകാരനും തോൾച്ചുമട്ടകാരന്നും പശുവിനും കുതിരയ്ക്കും രണ്ടുമാഷകം ഒട്ടകത്തിന്നും പോത്തന്നും നാലു മാഷകം ലഘുയാനത്തിന്നു അഞ്ചു മാഷകം ഗോലിംഗ (ഇടത്തരം കാളവണ്ടി) ത്തിന്നു് ആറുമാഷകം. ശകടത്തിന്നു ഏഴുമാഷകം . പണ്യവസ്തുക്കൾ ഒരു ഭാര(ഇരുപതു തുലാം) ത്തിനും കാൽമാഷകം.ഇതു കൊണ്ടുതന്നെ ഭാണ്ഡഭാരവും പറയപ്പെട്ടു. നലിയ നദികലളിൽ കടനുകൂലി ഇതിൻെറ ഈരട്ടിയാകുന്നു.

    ആനൂപഗ്രാമങ്ങളിലെ നിവാസികൾ കടവുകാർക്കു അനുപതമായ ഭക്തചേതനം (ചോറും ശബളവും ) കൊടുക്കണം പ്രത്യന്തങ്ങളിൽ (അതിർത്തികളിൽ) കടവുകാർ ശൂൽക്കവും ആതിവാഹികവും (വാഹനവേതനം) വർത്ത
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/221&oldid=151812" എന്ന താളിൽനിന്ന് ശേഖരിച്ചത്