താൾ:Koudilyande Arthasasthram 1935.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                       ൧൨൮
   അദ്ധ്യക്ഷപ്രചാരം                    രണ്ടാമധികരണം           

ചെമ്പിന്റേയും വെള്ളിയുടേയും മേൽ ചേർത്താൽ അവയെ വേധിക്കും.* തൽപ്രതിരൂപക(തത്സദൃശം) മായും എന്നാൽ ഉഗ്രങ്ങളായ ഗന്ധരസങ്ങളോട് കൂടിയതായുമിരിക്കുന്ന വസ്തു ശിലാജതു(കന്മദം) വാണെന്നറിയണം.

   പീതവർണ്ണങ്ങളോ താമ്രവർണങ്ങളോ താമ്രപീതവർണ്ണങ്ങളോ ആയിട്ടുള്ളവയാണ് ഭൂമിധാതുക്കളും പ്രസ്തരധാതുക്കളും.

അവയിൽ വച്ചു മുറിച്ചാൽ നീലവർണ്ണമായ രാജിക(രേഖകൾ) ളുള്ളവയായോ മുൽഗം, മാഷം, കൃസരം(എൾച്ചോറ്) എന്നിവപോലെയുള്ള നിറത്തോടുകൂടിയോ ദധി ബിന്ദുക്കളേറ്റ പോലേയും ദധി പിണ്ഡം(തയിർക്കട്ട)പറ്റിയപോലെയും ചിത്രമായോമഞ്ഞൾ,കടുക്ക,പത്മപത്രം,ശൈവലം(കുളഞ്ചണ്ടി),യകൃത്ത്,പ്ലീഹ,അനവദ്യം(കുങ്കുമം)എന്നിവയുടെ നിറത്തോടു കൂടിയോ പൊടിച്ചാൽ ചുഞ്ചുവാലുക(നേരിയ മണൽ) പോലെയുള്ള രേഖകളും ബിന്ദുക്കളും സ്വസ്തിക(ത്രികോണരേഖയും) ഗുളികകളും(ഒരുതരം കല്ലുകൾ) കലർന്നോ ഉള്ളതായും അതീവദീപ്തിയുള്ളതായും തീയിലിട്ടു തപിപ്പിച്ചാൽ പിളരാതെയും നുരയും പുകയുമേറിയിരിക്കുന്നവയായുമുള്ളവ സുവർണ്ണധാതുക്കളത്രെ. അവ പൊടിച്ചു ചെമ്പിലും വെള്ളിയിലും മുൻപോലെ ചേർത്താൽ അവയെ വേധിക്കും.

 ശംഖം ,കർപ്പൂരം,വെണ്ണ, സ്ഫടികം, കപോതം(മാടപ്രാവ്), പാരാവതം (കാട്ടുപ്രാവ്), വിമലകമണി, മയിൽക്കഴുത്ത് എന്നിവയുടേയോ സസ്യകമണി, ഗോരോചനം,ഗുളം,മത്സ്യണ്ഡിക(കണ്ടിശ്ശർക്കര)

എന്നിവയുടേയോ കൊന്നപ്പൂവ്,താമരപ്പൂവ്,പാതിരിപ്പൂവ്, കളായ ____

*ഒരു തുലാം ചെമ്പിലും ഒരു തുലാം വെള്ളിയിലും ഓരോ പലം കാഞ്ചനികരസം ചേർത്താൽ അവയെ പൊന്നാക്കുമെന്നു സാരം.


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/139&oldid=151186" എന്ന താളിൽനിന്ന് ശേഖരിച്ചത്