താൾ:Koudilyande Arthasasthram 1935.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധ്യക്ഷപ്രചാരം രണ്ടാമധികരണം ലിന്റെ പ്രമാണം നോക്കി എണ്ണയും ആമലോകോദ്വർത്തനവും (തലയിൽത്തേക്കവാനുളള നെല്ലിക്ക) കൊടുത്ത് അവരെ അനുഗ്രഹിക്കുകയും വേണം. വിശേഷദിവസങ്ങളിൽ (സമ്മാനദാനം) മാനവും (സൽക്കാരം)ചെയ്ത് അവരെക്കൊണ്ടു വേലചെയ്യിക്കണം.നൂലിനു ഹ്രാസം (കുറവു)വരികിൽ അതിന്റെ വിലയ്ക്കു തക്കവണ്ണം വേതനവും കുുറയ്ക്കണം. വസ്ത്രത്തിന്റെ കർമ്മം(തരം),പ്രമാണം(വലുപ്പം),കാലം,വേതനം,ഫലനിഷ്പത്തി എന്നിവ പറ‍‍ഞ്ഞു നിശ്ചയിച്ച് കാരുക്കളെ (നെയ്ത്തുതൊഴിലുകൾ)ക്കൊണ്ട് അധ്യക്ഷൻ നെയ്ത്തുപണി ചെയ്യിക്കണം.അവരുമായി അധ്യക്ഷൻ പ്രതിസംസർഗ്ഗം(സഖ്യം)പ്രാപിക്കുകയും വേണം. അവരെക്കൊണ്ടു ക്ഷൌമം,ദുകൂലം,കൃമിതാനം,രാങ്കവം(രങ്ക എന്ന മാനിന്റെ രോമം),പരുത്തിഎന്നിവ നൂൽക്കുന്നതും നെയ്യുന്നതുമായ കർമ്മാന്തങ്ങൾ നടത്തിക്കുകയും ,അവരെ ഗന്ധ്മാല്യദാനങ്ങളെക്കൊണ്ടും മറ്റുള്ള ഉപഗ്രാഹികളെക്കൊണ്ടും ആരാധിച്ച് പലതരത്തിലുളള വസ്ത്രങ്ങളും ആസ്തരണങ്ങളും പ്രചരണങ്ങളും ഉണ്ടാക്കിക്കുകയും വേണം.കങ്കടികകർമ്മാന്തരങ്ങൾ(ചട്ടയുടെ പണികൾ) അറിയുന്ന കാരുശില്പികളെക്കൊണ്ടു അവയും ചെയ്യിക്കണം. അനിഷ്ക്കാസിനികളും (വീട്ടിൽ നിന്ന് പുറത്തിറങ്ങാത്തവർ)പ്രോഷിത വിധവകളും(ഭർത്താവ് ദേശാന്തരം പോയവർ)ന്യംഗകളും കന്യകളുമായ യാവചില സ്ത്രീകൾ സ്വപ്രയത്നത്താൽ ഉപജീവനം കഴിക്കേണ്ടവരായിട്ടുണ്ടോ അവരെ അധ്യക്ഷൻ സ്വദാസികൾ മുഖേന അനുസരിപ്പിച്ചു പ്രിതിപ്പെടുത്തി അവരെക്കൊണ്ട് നൂൽനൂല്പുപണി ചെയ്യിക്കണം.അവർ നൂറ്റുണ്ടാക്കിയ നൂലുകൊണ്ടു പ്രഭാത

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/197&oldid=153436" എന്ന താളിൽനിന്ന് ശേഖരിച്ചത്