താൾ:Koudilyande Arthasasthram 1935.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല അധ്യക്ഷപ്രചാരം                                   രണ്ടാമധികരണം
 ല്ലാത്തവിധം ) പരിഹാരം ( കരമിളവു ) നൽകണം. ആ ഗന്തുക്കൾക്കു ( പരഭൂമിയിൽനിന്നു വന്ന കച്ചവടക്കാ‍‍ർക്കു ) ധനവിഷയത്തിൽ അനഭിയോഗവും ( വ്യവഹാരംകൂടായ്മ ) അനുവദിക്കണം . എന്നാൽ അതിൽനിന്നു സഭ്യോപകാരികളെ ( അവരുടെ പങ്കാളികളെ ) ഒഴിവാക്കണം . പണ്യാധിഷ്ഠാതാക്കൾ ( രാജപണ്യശാലയിലെ വില്പനക്കാ‍ർ ) വിറ്റ ചരക്കുകളുടെ വില ഏകമുഖമായി ഏകദ്വാരത്തോടുകൂടിയ കാഷ്ടദ്രോണി ( മരവ‍ഞ്ചി ) യിലാക്കി സൂക്ഷിക്കണം . അഹസ്സിന്റെ എട്ടാമത്തെ ഭാഗത്തിൽ വിറ്റതിത്ര, ബാക്കിയിത്ര എന്ന കണക്കോടുകൂടി അത് അധ്യക്ഷനു ഏല്പിച്ചുകൊടുക്കണം. തുലാമാനഭാണ്ഡവും ഏല്പിച്ചു കൊടുക്കണം - ഇങ്ങനെ സ്വവിഷയത്തിലെ പണ്യക‍ർമ്മം പറഞ്‍ഞു കഴിഞ്ഞു. 

പരവിഷയത്തിലാകട്ടെ പുണ്യപ്രതിപണ്യങ്ങളുടെ ( വിൽക്കാനുള്ളതും പകരം കിട്ടാനുള്ളതുമായ ചരക്കുകളുടെ ) ഗുണവും വിലയും തട്ടിച്ചുനോക്കി പരദേശത്തു കൊടുക്കേണ്ടുന്ന ശുൽക്കം, വ‍ർത്തനി ( മാ‍ർഗ്ഗകരം ), ആതിവാഹികം ( വാഹനഭുതി ), ഗുല്മോദയം ( സൈന്യസങ്കേതശുല്കം ), തരദേയം ( കടവുകൂലി ), ഭക്തം ( ഭക്ഷണച്ചെലവ് ) എന്നിവ നീക്കി ഉദയം ( ലാഭം ) ഉണ്ടാകുമോ എന്നു നോക്കണം . ലാഭമല്ലാത്തപക്ഷം ഭാണ്ഡനി‍ർവ്വഹണം ( തന്റെ ചരക്കു പരവിഷയത്തിലെത്തിക്കുക ) ചെയ്തു, പണ്യത്തിന്നു പകരം പ്രതിപണ്യം വാങ്ങിയാലെങ്കിലും ലാഭമുണ്ടാകു - വിദേശകച്ചവടക്കാരുടെ പേരിൽ സ്വദേശകച്ചവടക്കാ‍ർ കടം പിരിപ്പാനോ മറ്റോ വ്യവഹാരം കൊണ്ടുവന്നതിനെ തടുക്കണമെന്ന‍ർത്ഥം .

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/169&oldid=153419" എന്ന താളിൽനിന്ന് ശേഖരിച്ചത്