താൾ:Koudilyande Arthasasthram 1935.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധ്യക്ഷപ്രചാരം രണ്ടാമധികരണം താണ്. എല്ലോടുകൂടി വിറ്റാൽ പ്രതിപാതം (കുറവ് ) കൂട്ടിക്കൊടുക്കണം. തുലാഹീനം ( തൂക്കത്തിൽ കുറഞ്ഞതു ) ആയിട്ടു വിറ്റാൽ കുറഞ്ഞതിന്റെ എട്ടിരട്ടി വസൂലാക്കണം. വധ്യങ്ങളായ മൃഗപശുക്കളിൽവച്ചു വത്സൻ ( മുലകുടിക്കുന്ന കുട്ടി ) വൃഷം ( കൂറ്റൻ ) ധേനു ( കറവപ്പശു ) എന്നിവ അവധ്യങ്ങളാകുന്നു. അവയെ വധിക്കുന്നവന്നു അയ്മ്പത് പണം ദണ്ഡം. വധ്യങ്ങളായവയെത്തന്നെ ക്ലേശിപ്പിച്ചു കൊല്ലുന്നവന്നും അതുതന്നെ ‍‍ദണ്ഡം. വധശാലയുടെ അരികത്തുവച്ചോ , ശിരസ്സും പാദവും അസ്ഥിയും കള‍‍ഞ്ഞതോ ദുർഗ്ഗന്ധമുള്ളതോ സ്വയംമൃതമോ ആയ മാംസമോ വിൽക്കരുത്. അങ്ങനെ വിറ്റാൽ പന്ത്രണ്ടു പണം ദണ്ഡം.


ദുഷ്ടമൃഗങ്ങൾ പശുക്കളു-മത്തരമാം വ്യാളമത്സ്യജാതികളും അഭയവനനം വിട്ടൊരിട-ത്തെത്തീടിൽബ്ബന്ധവും വധവുമാകാം.

കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ , സൂറാമധ്യക്ഷൻ എന്ന ഇരുപത്താറാമധ്യായം. -

ഇരുപത്തേഴാം അധ്യായം

- നാല്പത്തിനാലാം പ്രകരണം. ഗണികാധ്യക്ഷൻ, ഗണികാകുലത്തിൽ പിറന്നവളോ അല്ലാത്തവളോ ആയി, രൂപഗുണവും യൗവനവും ശില്പ

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/213&oldid=153525" എന്ന താളിൽനിന്ന് ശേഖരിച്ചത്