ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൪൧ മുപ്പത്തൊന്നാം പ്രകരണം പതിമൂന്നാം അദ്ധ്യായം
കാകണി അധികമായി രണ്ടു മാഷന്തുക്കം തികയുവോളം പതിനാറു മാഷം സ്വർണ്ണത്തിൽ ചേർക്കുകയും അത്രയ്ക്കത്ര സ്വർണ്ണം കുറയ്ക്കുകയും ചെയ്തു. പിന്നെയാണ് രാഗം ചേർക്കേണ്ടത്. ഇങ്ങനെ ചെയ്താൽ സ്വർണ്ണം ശ്വേതതാരമാകും.
ശുദ്ധിചെയ്ത സ്വർണ്ണം മൂന്നുഭാഗം മുപ്പത്തിരണ്ടു ഭാഗം ശ്വേതതാരം ചേർത്തുരുക്കിയാൽ ശ്വേതലോഹിതകം(വെള്ളച്ചുവപ്പ്) ആകും. ശുദ്ധിചെയ്തസ്വർണ്ണം മൂന്നുഭാഗം മുപ്പത്തിരണ്ടു ഭാഗം ചെമ്പുചേർത്തുരുക്കിയാൽ പീതരാഗം (മഞ്ഞനിറം) ആകും. തപനീയത്തെ സൈന്ധവികചേർത്തുജ്ജ്വലിപ്പിച്ച് അതിൽമൂന്നിലൊരുഭാഗം രാഗം ചേർത്താൽ പീതരക്ത (മഞ്ഞച്ചുവപ്പ്)മാകും. ശ്വേതതാരം രണ്ടുഭാഗവും ശുദ്ധിചെയ്തസ്വർണ്ണം ഒരുഭാഗവും ചേർത്തുരുക്കിയാൽ മുൽഗവർണ്ണം (ചെറുപയറിന്റെ നിറം) വരും. കാളായസ(ഉരുക്കു)ത്തിന്റെ അർദ്‌ധഭാഗം (അതായതു രഞ്ജനത്തിനു വേണ്ടതിന്റെ പകുതി =സ്വർണ്ണത്തിൽ ആറിലൊന്ന്) കൊണ്ടു സ്വർണ്ണത്തെപ്പൂശിയാൽ സ്വർണ്ണം കൃഷ്ണവർണ്ണമാകും. ആ ഉരുക്ക് രസവും ചേർത്ത് രണ്ടുപ്രാവശ്യം സ്വർണ്ണത്തിൽ തേച്ചാൽ സ്വർണ്ണം ശുകപത്രവർണ്ണമാകും. ഇപ്പറഞ്ഞതിന്റെയെല്ലാം ആരംഭത്തിൽ രാഗവിശേഷങ്ങളിൽ പ്രതിവർണ്ണിക (പടിയാണി)വെച്ചുകൊൾകയും വേണം. ഉരുക്കും ചെമ്പും സംസ്കരിക്കേണ്ടും വിധവും നല്ലവണ്ണം ധരിച്ചിരിക്കുന്നു. വജ്രം, മണി, മുത്തു, പവിഴം, രൂപം എന്നിവയുടെ അപനേയിമാന (കള്ളത്തൂക്കം)വും വെള്ളി, സ്വർണ്ണം എന്നിവയിൽ അവയുടെ ബന്ധപ്രമാണങ്ങളും വേണ്ടവിധം അറിഞ്ഞിരിക്കണം.