താൾ:Koudilyande Arthasasthram 1935.pdf/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൮൯
ഇരുപത്തിമൂന്നാം പ്രകരണം അഞ്ചാം അധ്യായം


മായരത്നം, സാരം, ഫല്ഗു, കുപ്രം എന്നിവയെ പ്രതിഗ്രഹിക്കണം.

അവയിൽവച്ച' രണത്തെസ്സംബന്ധിച്ചു ഉപധി[വ്യാജം] ചെയ്താൽ ചെയ്തുവന്നും ചെയ്യിച്ചവനു ഉത്തമസാഹസം ദണ്ഡം; സാരത്തിൽ ഉപധിചെയ്താൽ രണ്ടു പേക്കും മധ്യമസാഹസം ദണ്ഡം; ഫല്ഗൃപെങ്ങളിൽ ഉപധി ചെയ്താൽ കോണ്ടുവന്നതും വേറെ അത്രയും കെട്ടിക്കുകയാണു'ദണ്ഡം.

ത്രപദശകന്മാ൪ പരിശോധിച്ചു ശ്രദ്ധമെന്നു ബോദ്ധ്യപ്പെ; തിന്നുശേഷം വേണം ഹരിണ്യം സ്വീകരിക്കുവാ൯. അശ്രദ്ധമായ ഹിരണ്യത്തെ ഛേദിച്ചകളയണം. അശ്രദ്ധഹിരണ്യ കോണ്ടുവന്നവന്നു പൂവ്വസാഹസദണ്ഡം വിധിക്കുകയും വേണം.

ധാന്യം ശ്രദ്ധവും നവീനവുമായിട്ടുള്ളത്ര പൂണ്ണമായിട്ടളന്ന് എടുക്കേണ്ടതാണു്. അതിന്നു വിപരീതമായി ചെയ്താൽ മൂലദിഗ്രണം [കൊണ്ടു വന്നതിന്റെ ഇരട്ടി] ദണ്ഡം വസൂലാക്കണം.

ഇത്രകൊണ്ടുതന്നെ പണ്യവും കുപ്യവും ആയുധവും സ്വീകരിക്കുന്നതിന്റെ വിധി പറയപ്പെട്ടു

എല്ലാ അധികരണങ്ങളിലും യുക്ത൯ [പ്രധാനാധികൃത൯] ഉപയുക്തൻ (സഹകാരി), തല്പുരുഷൻ (കീഴ്ജീവനക്കാരൻ), എന്നിവർക്കു ക്രമത്തിൽ ഒരു പണം, രണ്ടുപണം, നാലുപണം എന്നിങ്ങനെയുള്ള അപഹരണങ്ങളിൽ യഥാക്രമം പൂർവ്വസാഹസം, മധ്യമസാഹസം, ഉത്തമസാഹസം, വധം എന്നിവയാണു ദണ്ഡം.[1]


  1. പൂർവ്വസാഹസദണ്ഡം ചെയ്തിട്ട് പിന്നെ അപഹരണം ചെയ്താൽ മധ്യമസാഹസം, പിന്നെയും ചെയ്താൽ ഉത്തമസാഹസം, ഉത്തമസാഹസദണ്ഡം വിധിച്ചിട്ട് പിന്നെയും അപഹരണം തുടർന്നാൽ വധം എന്നിങ്ങനെ ക്രമം കാണ്മൂ.

12*












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/100&oldid=203842" എന്ന താളിൽനിന്ന് ശേഖരിച്ചത്