താൾ:Koudilyande Arthasasthram 1935.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                                    ൨൧൭

നാല്പത്താറാം പ്രകരണം ഇരുപത്തൊമ്പതാം അധ്യായം.

 ആട്ടിന്നും കറിയാട്ടിന്നും ആറാറുസം കൂടിമ്പോൾ രോമം മുറിപ്പിക്കണം. ഇതുകൊണ്ട് കുതിര, കഴുത, ഒട്ടകം , പന്നി എന്നിവയുടേയും യൂഥങ്ങളെ പറഞ്ഞുകഴിഞ്ഞു. ണൂക്കുതുളച്ചവയും അശ്വങ്ങളെപ്പോലെ ഭദ്രഗതിയുളളവയും ഭാരം വഹിക്കുന്നവയുമായ കാളകൾക്ക് തിന്മാൻ യവസം (പച്ചപ്പുല്ല്)അർദ്ധഭാരവും, തൃണം(സാധാരണപുല്ല്) ആയാൽ അതിലിരട്ടിയും വേണം. വരട്ടുപിണ്ണാക്ക് ഒരു തുലാം; കണകുണ്ഡകം( മുറിയരിയും തവിടും കൂടിയത്) പത്താഢകം; മുഖലവണം (മുഖശോധനത്തിനുളള ഉപ്പ്) അഞ്ചുപലം; നസ്യതൈലം(മൂക്കിൽക്കയറ്റുവാനുളള എണ്ണ) ഒരു കുടുംബം; പാനതൈലം( കുടിപ്പാനുളള എണ്ണ) ഒരു പ്രസ്ഥം; മാംസം ഒരു തുലാം; ദധി ഒരാഢകം; യവമോ ഉഴുന്നുപുഴുങ്ങിയതോ ഒരു ദ്രോണം; പ്രതിപാനത്തിന് ഒരു ഒരു ദ്രോണം പാലോ അര ആഢകം മദ്യമോ രണ്ടിലൊന്നും, ഒരു പ്രസ്ഥം സ്നേഹവും, പത്തുപലം ക്ഷാരവും, ഒരു പലം ശൃംഗിവേര( ചുക്കും)വും കൊടുക്കണം. അശ്വതരം ,പശു, കഴുത എന്നിവയ്ക്ക് മേൽപ്പറഞ്ഞതുതന്നെ നാലിലൊന്ന് കുറച്ചും പോത്തിനും ഒട്ടകത്തിനും കർമ്മകരബലീവർദ്ദങ്ങൾ( പൂട്ടുന്ന കാളകൾ) ക്കും അതു തന്നെ ഇരട്ടിയായും കൊടുക്കണം. അവയ്ക്കുളള വിധാദാനം( തീററകൊടുക്കൽ) കർമ്മവും കാലവും ഫലവുമനുസരിച്ചാകുന്നു. പുല്ലും വെളളവും എല്ലാററിന്നും മതിയാവോളം കൊടുക്കാം. ഇങ്ങനെ ഗോമണ്ഡലം പറയപ്പെട്ടു.
ഖരാശ്വയൂഥത്തിനു കൂററനഞ്ചാ,- മജാവിയൂഥത്തിനു പത്തു കൂററൻ; 

28

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/228&oldid=153579" എന്ന താളിൽനിന്ന് ശേഖരിച്ചത്