താൾ:Koudilyande Arthasasthram 1935.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൭൮
അധ്യക്ഷപ്രചാരം രണ്ടാമധികരണം


ഷ്കളേ(വിസ്താര)ത്തോടും കുടിയും അടിയിൽ അവരുദ്ധമാ യും വപ്രം (മതിൽവാട,മൺകോട്ട)പണിയിക്കണം അ തു് ഊദ്ധ്വചയ(അടിയിൽ തടിച്ചും മുകളിൽ കൂർത്തുമിരിക്കു ന്നതു)മോ,മഞ്ചപൃഷ്ഠ(അടിയിലും മുകളിലും ഒപ്പം വി സ്താരമുള്ളതു)മോ,കുംഭിക്ഷിക (അടിയിലും മുകളിലും വിസ്താരം കുറഞ്ഞു നടുവിൽ തടിച്ചതു്)മോ ആയും, മു കളിൽക്കൂടെ ആനകളേയും കാലികളേയും നടത്തിയും മു ള്ളുള്ള ഗുല്മങ്ങളും വിഷവല്ലീപ്രതാനങ്ങളും വെച്ചുപിടി പ്പിച്ചും ഉപ്പുവരുത്തിയതായുമിരിക്കണം. പാംസുശേഷം (കിടങ്ങു കീറിയ മണ്ണിന്റെ ബാക്കി)കൊണ്ടു വാസ്തുച്ഛിദ്ര ത്തെ നികത്തുകയും ചെയ്യാം.

വപ്രത്തിന്റെ ഉപരിഭാഗത്തു് ഇഷ്ടികകൊണ്ടു പ്ര കാരം(മതിൽ)പണിയിക്കണം. വിസ്താരം എത്രയോ അ തിന്റെ ഇരട്ടിയാണതിനുയരം വേണ്ടതു. പന്ത്രണ്ടു ഹസ്തത്തിന്നുമേൽ പരമാവധി ഇരുപത്തിനാലു ഹസ്തം വരെ ഓജമായിട്ടോ യുഗ്മമായിട്ടോ ആണ് ഉയര ത്തിന്റെ കണക്കു്. മുകൾദാഗം രഥചയ്യർയ്യയ്ക്കുതക്ക വലു പ്പത്തിൽ സഞ്ചാരമാർഗ്ഗത്തോടുകൂടിയതായും കല്ലകൊണ്ടോ ഇഷ്ടികകൊണ്ടോ താലമൂലം (കരിമ്പനക്കുറ്റി),മുരജം (മിഴാവു),കപിശീർഷകം(കുരങ്ങിന്റെ തല)എന്നിവ യുടെ പ്രതിമകൾ നിരക്കെ പണിചെയ്തതായുമിരിക്കണം. തടിച്ച ശിലകൾകൊണ്ടു പടുത്തൂ ശൈലം(ശിലാമയ)മാ യും പ്രകാരം പണിയിക്കാം. മരംകൊണ്ടു ഒരിക്കലും മതിൽ പണിയിക്കരുതു്. എന്തുകൊണ്ടെന്നാൽ മരത്തിൽ അഗ്നി അവഹിതനായിട്ടു സ്ഥിതിചെയ്യുന്നു.

മതിലിന്റെ മുകളിൽ അട്ടാലകം (കൊത്തളം) ഉ ണ്ടാക്കിക്കണം. അതു വിഷ്കഭ്രചതുരശ്ര(നീളവും വണ്ണവും ഉയരവും സമമായതു)മായും ഉയരത്തിൽ പാകമായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/89&oldid=203189" എന്ന താളിൽനിന്ന് ശേഖരിച്ചത്