താൾ:Koudilyande Arthasasthram 1935.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൬൦
അധ്യക്ഷപ്രചാരം രണ്ടാമധികരണം


രാജാവു ചെലവുകൊടുത്തു ഭരിക്കണം. പ്രസവിക്കാത്ത സ്ത്രീയും പ്രസവിച്ചവളുടെ പുത്രന്മാരും അനാഥരാകുന്നപക്ഷം അവരേയും രാജാവുതന്നെ ഭരിക്കണം.

അനാഥനായ ബാലന്റെ ദ്രവ്യത്തെ അവന്നു വ്യവഹാരപ്രാപ്തി വരുന്നതുവരെ ഗ്രാമവൃദ്ധന്മാർ വർദ്ധിപ്പിക്കണം; ദേവദ്രവ്യത്തേയും അങ്ങനെതന്നെ. മക്കളേയും, ഭാര്യയേയും അച്ഛനമ്മമാരേയും, വ്യവഹാരപ്രാപ്തി വരാത്ത സോദരന്മാരേയും, കന്യകമാരോ വിധവകളോ ആയ ഭഗിനിമാരേയും ശക്തിയുണ്ടായിട്ടും ഭരിക്കാതിരിക്കുന്നവർക്കു പന്ത്രണ്ടുപണം ദണ്ഡം വിധിക്കണം. എന്നാൽ ഈ വിധി പതിതരായവരെ ഒഴിച്ചു മാത്രമാണു്. മാതാവാകട്ടേ പതിതയായാലും പുത്രൻ അവളെ ഭരിക്കണം. ഭാര്യ പുത്രൻമാർക്കു പ്രതിവിധാനം ചെയ്യാതെ പ്രവ്രജിക്കുന്നവന്നു പൂർവ്വസാഹസദണ്ഡം വിധിക്കണം: സ്ത്രീയേ പ്രവ്രജപ്പിക്കുന്നവന്നും ശിക്ഷ അതുതന്നെ. ലുപ്തവ്യവായ(മൈഥുനശക്തി നശിച്ചവൻ)നായിട്ടുള്ളവന്നു ധർമ്മസ്ഥന്മാരോടനുവാദം വാങ്ങി പ്രവ്രജിക്കാവുന്നതാണു്. അല്ലാത്തപക്ഷം അവൻ ബന്ധിക്കപ്പെടും.

വാനപ്രസ്ഥനൊഴികെയുള്ള ഒരു പ്രവ്രജിതവേഷനോ, സാധുവാംവണ്ണം ഏർപ്പെടുത്തിയതല്ലാത്ത ഒരു സംഘമോ, സാമുത്ഥായിക(ജനപദക്ഷേമത്തിനു വേണ്ടി കൂട്ടായി ചെയ്തു)മായിട്ടുള്ളതല്ലാത്ത ഒരു സമയാനുബന്ധമോ രാജാവിന്റെ നാട്ടിൽ ഉണ്ടായിരിക്കരുതു്.

ആരാമവിഹാരാർത്ഥമായുള്ള ശാലകൾ നാട്ടിൽ ഉണ്ടായിരിക്കരുതു്. നടന്മാർ, നർത്തനന്മാർ, ഗായനന്മാർ, വാദകന്മാർ, വാഗ്ജീവനന്മാർ , കുശീലവന്മാർ എന്നിവർ ജനങ്ങൾക്കു കർമവിഘ്നം ചെയ്യരുതു്. എന്തുകൊണ്ടെന്നാൽ, ഗ്രാമങ്ങൾ നിരാശ്രയങ്ങളായി ഗ്രാമവാസി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/83&oldid=203076" എന്ന താളിൽനിന്ന് ശേഖരിച്ചത്