താൾ:Koudilyande Arthasasthram 1935.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്താം അദ്ധ്യായം

           ഇരുപത്തെട്ടാം പ്രകരണം
             ശാസനാധികാരം.
ശാസന (ലേഖ്യാർത്ഥം)ത്തിങ്കലാണു 'ആചാര്യന്മാർ ശാസനമെന്നു വ്യവഹരിക്കുന്നത് '. സന്ധിവിഗ്രഹങ്ങൾ ശാസനമൂലങ്ങളായതുകൊണ്ട് രാജാക്കന്മാർക്കു ശാസനം പ്രധാനമാകുന്നു.
 അതിനാൽ അമാത്യഗുണസമ്പന്നനും സർവ്വാചാരവേടിയും വേഗത്തിൽ വാക്യഗ്രഥനം ചെയ്യുന്നവനും കയ്യക്ഷരം നല്ലവനും ലേഖനവാചനനിപുണനുമായിട്ടുള്ളവൻ ലേഖകനായിരിക്കണെം. അവൻ അവ്യഗ്രമനസ്സായിട്ടു രാജശാസനം കേട്ടു ലേഖ്യാർത്ഥങ്ങളെ നിശ്ചയിച്ച ലേഖം എഴുതണം. ഈശ്വര(പ്രഭു)നായിട്ടുള്ളവന്നു ദേശം, ഐശ്വര്യം, വംശം, നാമധേയം എന്നിവയും അനീശ്വരനായിട്ടുള്ളവന്നു ദേശനാമങ്ങളും ലേഖനത്തിൽ എടുത്തു പ്രസ്താവിച്ച് ഉപചാരം ചെയ്യണം.
  ജാതി, കുലം, സ്ഥാനം, വയസ്സ്, ശ്രുതം, കർമ്മം, സമ്പത്ത്, ശീലം, ദേശം, കാലം, യൌനാനുബന്ധം (ചാർച്ച) എന്നിവ വഴിപോലെ ആലോചിച്ച് അതാതാളുകളുടെ സ്ഥിതിക്കനുരൂപമായ വിധത്തിൽ വേണം ലേഖം എഴുതുവാൻ.
  അർത്ഥക്രമം, സംബന്ധം, പരിപ്പൂർണ്ണത, മാധുര്യം, ഔദാര്യം, സ്പഷ്ടത എന്നിവയാണ് ലേഖഗുണങ്ങൽ. അവയിൽവച്ച് അർത്ഥത്തിന്റെ ആനുപൂർവി, അതായത് പ്രധാനമായ അർത്ഥം മുമ്പെഴുതുകയാണ് അർത്ഥക്രമം. പ്രസ്തുതമായ അർത്ഥത്തിനു വിരോധം വരാതെകണ്ട് അനന്തരാർത്ഥത്തെ അവസാനംവരെ എഴുതുന്നതു സംബന്ധം. അർത്ഥങ്ങളും പടങ്ങളും അക്ഷരങ്ങളും അന്യൂനാ
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/119&oldid=151225" എന്ന താളിൽനിന്ന് ശേഖരിച്ചത്