താൾ:Koudilyande Arthasasthram 1935.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അധ്യക്ഷപ്രചാരം രണ്ടാമധികരണം

ണ്ടായതു നിത്യോൽപാദികം; ലാഭത്തിൽ നിന്നുണ്ടായതു ലാഭോൽപാദികം. ഇങ്ങനെ വ്യയം.

             സഞ്ജാതത്തിൽനിന്നു ആയ വ്യയങ്ങളെ നീക്കി ശേഷിക്കുന്നതെന്തോ അതു നീവി. അതു പ്രാപ്ത (അടഞ്ഞതു), അനുവൃത്ത (അടയായത്തത്) എന്നിങ്ങനെ രണ്ടു വിധം.
         
                   ഇമ്മട്ടിലായ് സമുദയം
                  സമാഹർത്താവു നോക്കണം;
                  ആയം കൂടുതലാക്കേണം
                  വ്യയത്തെക്കുറവായുമേ.
                    
              കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന 
              രണ്ടാമധികരണത്തിൽ, സമാഹർത്തൃസമുദയപ്രസ്ഥാപനമെന്ന 
                         ആറാമദ്ധ്യായം.

                        ഏഴാം അദ്ധ്യായം
                       --------------------------
                       ഇരുപത്തഞ്ചാം പ്രകരണം.
                   അക്ഷപടലത്തിൽ ഗാണനിക്യാധികാരം.
     അക്ഷപടലാധ്യക്ഷൻ പ്രാങ്മുഖമോ ഉദങ്മുഖമോ ആയി, വിഭക്തങ്ങളായ ഉപസ്ഥാനങ്ങളോടും നിബന്ധപുസ്തകസ്ഥാനങ്ങളോടും കൂടിയതായിട്ട് അക്ഷപടലത്തെ ഉണ്ടാക്കിക്കണം. 
 അവിടെ അധികരണങ്ങളുടെ സംഖ്യയും; ഓരോ അധികരണത്തിലുമുള്ള പ്രചാരം (പിരിയേണ്ടും ദേശം), സഞ്ജാതം (പിരിയേണ്ടും ധനം) എന്നിവയുടെ വിവരവും; കർമ്മാന്തങ്ങളെസ്സംബന്ധിച്ചു അവയിലേക്കുള്ള ദ്രവ്യപ്രയോഗത്തിൽ വൃദ്ധി, ക്ഷയം, വ്യയം, പ്രയാമം (ദ്രവ്യോൽ
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/105&oldid=151216" എന്ന താളിൽനിന്ന് ശേഖരിച്ചത്