താൾ:Koudilyande Arthasasthram 1935.pdf/154

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

+൧൪൩ മുപ്പത്തരണ്ടാം പ്രകരംനം പതിന്നാലാം അധ്യായം ചെയ്യുവാനുള്ള ലോഹം]മാണോ ഏററുവാങ്ങിയത് അതേവർണ്ണത്തോടും കുടിത്തന്നെ അതു പണികഴിഞ്ഞു ഏല്പ്പിക്കണം. കാലാന്തരം വന്നാൽക്കൂടിയും സാധനം അങ്ങനെതന്നെ കൊടുത്താൽ, ക്ഷീണവും (തേമാനം വന്നതു) പരിശീർണ്ണവും(മുറിഞ്ഞതു)ആകാത്തപക്ഷം,ഏല്പിച്ചവർ തിരികെ വാങ്ങിക്കൊള്ളണം.

     സുവർണ്ണം,പുൽഗലം(ധാതുപിണ്ഡം),ലക്ഷണം(മുദ്ര)എന്നിവയുടെ പ്രയോഗങ്ങൽ അറിയേണ്ടും സംഗതികൾ ആവേശനികൾ മുഖേന മനസ്സിലാക്കണം.
          പൊന്നിനും വെള്ളിക്കും ഒരുസുവർണ്ണത്തിന്നു(പതിനാറു മാഷത്തുക്കം)ഒരു കാകണി(കാൽ മാഷത്തുക്കം)വീതം ക്ഷയം(കുറവു)വകവച്ചുകൊടുക്കണം. ഒരു സുവർണ്ണം പൊന്നിൽ ഒരു കാകണി ഉരുക്കും അതിലിരട്ടിവെള്ളിയുമാണ്  രാഗാർത്ഥമായിച്ചേർക്കേണ്ടതു്. അപ്പോൾ ആ ചേർത്ത മൂന്നു കാകണിയുടെ ആറിലൊരു ഭാഗം(അരകാകണി)ക്ഷയം വരും.
     സ്വർണ്ണത്തിന്ന് ചുരുങ്ങിയതു ഒരു മാഷം മാറ്റുകുറച്ചാൽ പൂർവ്വസാഹസം ദണ്ഡം+

)

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/154&oldid=151807" എന്ന താളിൽനിന്ന് ശേഖരിച്ചത്