താൾ:Koudilyande Arthasasthram 1935.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അധ്യക്ഷപ്രചാരം. രണ്ടാമധികരണം.

ഒന്നാം അധ്യായം.

പത്തൊമ്പതാം പ്രകരണം.
ജനപദനിവേശം.


മുമ്പു ജനാധിവാസമുണ്ടായിരുന്നതോ ഇല്ലാതിരുന്നതോ ആയ ജനപദത്തെ, പരദേശത്തുനിന്നു ജനങ്ങളെ അപവാഹനംചെയ്തോ സ്വദേശത്തുനിന്നു അഭിഷ്യന്ദവമനം ചെയ്തോ രാജാവു നിവേശിപ്പിക്കണം. അതിൽ ഭൂരിപക്ഷം ശൂദ്രരും കൎഷകന്മാരുമായും, കുറഞ്ഞതു നൂറും കവിഞ്ഞതു അഞ്ഞൂറും കടുംബങ്ങളുള്ളതായും ഒരു ക്രോശമോ (കാൽയോജന, ആയിരം വിൽപ്പാടു്) രണ്ടു ക്രോശമോ അതിർവിസ്താരമുള്ളതായും, ഭരന്യോന്യാരക്ഷമായും ഗ്രാമത്തെ നിവേശിപ്പിക്കണം. ഗ്രാമങ്ങളുടെ സീമാന്തങ്ങളിൽ നദിയോ, കുന്നോ, കാടോ, ഗൃഷ്ടിയോ, ഗുഹയോ, സേതുബന്ധമോ, ശാല്മലീവൃക്ഷമോ, ക്ഷീരവൃക്ഷമോ, അതിരടയാളമായി സ്ഥാപിക്കുകയും വേണം.

എണ്ണൂറു ഗ്രാമങ്ങളുടെ മധ്യത്തിൽ സ്ഥാനീയ (തലസ്ഥാനനഗരം)വും നാനൂറു ഗ്രാമങ്ങളുടെ മധ്യത്തിൽ ദ്രോണമുഖവും, ഇരുനൂറു ഗ്രാമങ്ങളുടെ മധ്യത്തിൽ ഖാൎവ്വടികവും, പത്തു ഗ്രാമങളെ സംഗ്രഹിച്ചു സംഗ്രഹണവും സ്ഥാപിക്കണം.

ജനപദാന്തങ്ങളിൻ അന്തപാലദുൎഗ്ഗങ്ങൾ (കാവൽക്കോട്ടകൾ) സ്ഥാപിക്കണം. ജനപദദ്വാരങ്ങളിൽ അന്തപാലന്മാർ കാവൽ നിൽക്കണം. അവയുടെ അന്തരാളങ്ങളെ വാഗുരികൻമാർ, ശബരന്മാർ, പുളീന്തന്മാർ, ച










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/80&oldid=216917" എന്ന താളിൽനിന്ന് ശേഖരിച്ചത്