താൾ:Koudilyande Arthasasthram 1935.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധ്യക്ഷപ്രചാരം രണ്ടാമധികരണം

ക്ഷ; ലിക്ഷ എട്ടുകൂടിയതു യൂകാമധ്യം; യൂകാമധ്യം; എട്ടു കുടിയതു യവമധ്യം അംഗുലം അല്ലെങ്കെൽ മധ്യവലുപ്പമുളള പുരുഷന്റെ മധമാഗുലിയുടെ മധ്യപ്രകർഷം (നടുവലിപ്പം) അംഗുലം.

നാലംഗുലംകൂടിയതും ധനുർഗ്രഹം; എട്ടംഗുലം കൂടിയതു ധനുർമുഷ്ടി; പന്ത്രണ്ടംഗുലംകൂടിയതും വിതസ്തി. അതുതന്നെ ഛായാപൌരുഷവും*. പതിന്നാലംഗുലം കൂടിയതിനു ശർമം,ശലം,പരിരയം,പദം എന്നിങ്ങനെ പ'യ്യാങ്ങൾ.

രണ്ടു വിതസ്തി അരത്നി. അതത്രേ (പ്രജാപതിസമ്മതം) ആയർഹസ്തം. ഒരുധനുർഗ്രഹം കുടി കൂടിയ പ്രജാപത്യഹസ്തമാണ് പൌതവമാനത്തിലും വിവീതമാനത്തിലും കണക്കാക്കുന്ന ഹസ്തം $. ഒരു ധനിർമുഷ്ടിയുംകൂടി കൂടിയ പ്രജാപത്യഹസ്തമാണ് കിഷ്ക അല്ല‍െങ്കിൽ കംസം. നാല്പത്തിരണ്ടംഗുലം തക്ഷഹസ്തം( ആശാരിക്കോൽ) ; അതാണ് ക്രാകചികന്മാരുടെ (വാൾകെണ്ടു മരമീരുന്നവരുടെ) കിഷ്ക(കോൽ) . സ്കന്ധാവാരം, ദുർഗ്ഗം, രാജപരിഗ്രഹം (കോവിലകം) എന്നിവയുടെ അളവിന്നുളള കോലും അതുതന്നെ. അയ്മ്പത്തിനാലംഗുലം കൂടിയതാണ് 'കുപ്യവനഹസ്തം'(കുപ്യവനം സംബന്ധിച്ച അളവുകോൽ). എൺപത്തിനലംഗുലം കൂടിയതു വ്യമം (മാറു). ഇതുകൊണ്ടാണ് രജ്ജൂമാനവും(കയറിന്റെ അളവ്) ഖാ

  • ഛയാപൌരുഷം = ശങ്കപ്രമാണം. ആളുടെ നിഴൽ തന്നിൽത്തന്നെ ഒതുങ്ങുന്ന വലുപ്പം.

$ മരമളക്കുന്നതിലും കന്നുകാലിമേച്ചിൽസ്ഥലമളക്കുന്നതിലും സ്വീകരിച്ചിരിക്കുന്നതും ഈ ഹസ്തമാണെന്നർത്ഥം.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/185&oldid=153433" എന്ന താളിൽനിന്ന് ശേഖരിച്ചത്