താൾ:Koudilyande Arthasasthram 1935.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

239 54ഉം 55ഉം പ്രകരണങ്ങൽ മുപ്പത്തഞ്ചാം അധ്യായം കപ്രതികരം(കപ്യവസ്തുക്കൾ കരമായിട്ടുള്ളത്), വിഷ്ടിപ്രതികരം(തൊഴിലാളികൾ കരമായിട്ടുള്ളത്), എന്നിങ്ങനെയുള്ള ഗ്രാമാഗ്രങ്ങൾ ഇന്നിന്നവരെയെന്നും ഇത്രയിത്രയെന്നും നിബന്ധപുസ്തകത്തിൽ എഴുതണം. സമാഹർത്താവിന്റെ ആജ്ഞപ്രകാരം ഗോപൻ (ഗ്രാമങ്ങളിലെ കണക്കെഴുതുന്നവൻ) അഞ്ചു ഗ്രാമങ്ങളുടെ യോ പത്തു ഗ്രാമങ്ങളുടെയോ കാര്യം ചിന്തിക്കണം. സീമാപരിച്ഛേദമനുസരിച്ചു ഗ്രാമങ്ങളുടെ പ്രമാണത്തേയും ഓരോ ഗ്രാമത്തിലുമുള്ള കൃഷ്ടം, (കൃഷിചെയ്തത്‌), അകൃഷ്ടം, സ്ഥലം (പറമ്പ്) കേദാരം( വയൽ‌), ആരാമം (ഉപവനം), ഷണ്ഡം(വാഴ, മുതലായവയുടെ തോട്ടം‌) വനം, വാസ്തു (കുടിയിരുപ്പ്) ചൈത്യം, ദേവാലയം, സേതുബന്ധം, ശ്മശാനം, സത്രം(ഊട്ടുപുര), പ്രപ (തണ്ണീർപന്തൽ) പുണ്യസ്ഥാനം, വിവീതം, വെട്ടുവഴി എന്നിവയുടെ എണ്ണത്തോടുകൂടി ക്ഷേത്രാഗ്ര(ഭൂമിപരിമാണം) ത്തെയും അതനുസരിച്ചു ഓരോ ക്ഷേത്രത്തിന്നും തമ്മിൽ തമ്മിലുള്ള മര്യാദ (അവധി), അരണ്യം, വഴി, പ്രമാണം (വലുപ്പം) സമ്പ്രദാനം (ദാനവിവരം) വിക്രയം (വില്പനവിവരം‌) അനുഗ്രഹം, പരിഹാരം, എന്നിവയേയും നിബന്ധപുസ്തകത്തിൽ എഴുതണം.ഗൃഹങ്ങളേയും കരദങ്ങൾ (കരമടക്കുന്നവ) ഇത്ര, അകരദങ്ങൾ ഇത്ര എന്ന കണക്കോടുകൂടി പുസ്തകത്തിൽ കയറ്റണം. അവയിൽ നാലുവർണ്ണക്കാർ ഇത്ര, കർഷകന്മാർ ഇത്ര, ഗോരക്ഷകന്മാർ ഇത്ര, വൈദേഹകന്മാർ (ഇത്ര) കാരുക്കൾ ഇത്ര, കർമ്മകരന്മാർ ഇത്ര, ദാസന്മാർ ഇത്രഎന്നും ആകെ ദ്വിപദന്മാർ (മനുഷ്യർ) ഇത്ര, ചതുഷ്പദങ്ങൾ (കാലികൾ) ഇത്ര ഇത്രയിത്ര ഹിരണ്യ

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/250&oldid=154063" എന്ന താളിൽനിന്ന് ശേഖരിച്ചത്