താൾ:Koudilyande Arthasasthram 1935.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൨ു

അധ്യക്ഷപ്രചാരം                                                         രണ്ടാമധികരണം.
  ഗ്നിപരമ്പര *മുഖേനയോ രാജാവിന്നറിവുകൊടുക്കുകയും വേണം. 
  ദ്രവ്യഹസ്തിവനരക്ഷ,
  വർത്തനീ ചോരരക്ഷണം
  സാർത്ഥസംരക്ഷ, ഗോരക്ഷ-
 യിവ നോക്കേണമായവൻ.
 കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അധ്യക്ഷപ്രചാരമെന്ന രണ്ടാമധികരണത്തിൽ, മുദ്രാധ്യക്ഷൻ- വിവീതാധ്യക്ഷൻ എന്ന് മുപ്പത്തിനാലാമധ്യായം
                            മുപ്പത്തഞ്ചാം അധ്യായം.
   അയ്മപത്തിനാലും അയ്മ്പത്തഞ്ചും പ്രകരണങ്ങൾ.
   സമാഹത്തൃപ്രചാരം, ഗൃഹപതിവൈദേഹക
    താപസവ്യഞ്ജനരായ പ്രണിധികൾ.
    സമാഹർത്താവു ജനപദത്തെ നാലായി വിഭജിച്ചിട്ടു, ഓരോ വിഭാഗത്തിലുളള ഗ്രാമങ്ങളെ ജ്യേഷ്ഠം ( ഉത്തമം), മധ്യമം, കനിഷ്ഠം എന്നിങ്ങനെ തരംതിരിച്ച്, പരിഹാരകം ( കരമൊഴിവായിട്ടുളളത്), ആയുധീയം (ആയുധധാരികളെ പ്രദാനം ചെയ്യുന്നത്), ധാന്യപ്രതികരം (ധാന്യം കരമായിട്ടുളളത്), പശുപ്രതികരം (പശുക്കൾ കരമായിട്ടുളളത്), ഹിരണ്യപ്രതികരം (ഹിരണ്യം കരമായിട്ടുളളത്)

- ---------------------------------------------------------------------------------------------------------------------------------------

*ലുബ്ധകാദികൾ കാട്ടിൽ തീ കത്തിക്കുകയോ പുകയ്ക്കുകയോ ചെയ്യും, അതു കണ്ടാൽ ക്ളുപ്തമായ അകലത്തിൽ വസിക്കുന്ന ജനങ്ങൾ അതുപോലെ തീയും പുകയും കാണിക്കുക; ഇങ്ങനെ വനം മുതൽക്കു രാജധാനി വരെ പല സ്ഥലങ്ങളിലായി തീയും പുകയും അടയാളമായി കാണിക്കുന്നതിനാണ്ധൂമാഗ്നിപരമ്പര എന്നു പറയുന്നത്.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/249&oldid=153714" എന്ന താളിൽനിന്ന് ശേഖരിച്ചത്