താൾ:Koudilyande Arthasasthram 1935.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൧ നാല്പത്തെട്ടാം പ്രകരണം മുപ്പത്തിരണ്ടാം അധ്യായം കക്ഷ്യാകർമ്മം(കറ്റക്കയറു കെട്ടിക്കുക),ഗ്രൈവേയകർമ്മം (കട്ഠനബന്ധം കെട്ടിക്കുക ), യൂഥകർമ്മം (മറ്റുഗജങ്ങളുടെ യൂഥത്തിലാക്കി പണിയെടുപ്പിക്കുക)എന്നിവയാകുന്നു ഒൗപവാഹ്യകർമ്മം എട്ടുവിധം ആചരണം , കുഞ്ജ രൌപവാഹ്യം,ധോരണം,ആധാനഗതികം, യഷ്ട്യുപവാഹ്യം , തോത്രോപവാഹ്യം, ശുദ്ധോപവാഹ്യം , മാർഗായുഗം എന്നിങ്ങനെ ഒൗപവാഹ്യത്തിനുള്ള ഇപവിചാരം ശാരദാകർമ്മം, ഹീനകർമ്മം നാരോഷ്ടകർമ്മം (സംജ്ഞ പഠിപ്പിക്കുക) എന്നിവയത്രെ. വ്യാളന്റെ ക്രിയാമാർഗ്ഗം ഒന്നുമാത്രമാണ്. അതിന്റെ ഉപവിചാരം ആയമൈകരക്ഷം(പിടിച്ചുതളച്ചിട്ടുമാത്രം രക്ഷിക്കുക)) ആകുന്നു.കർമ്മശങ്കിതൻ( കർമ്മം ചെയ്യുമ്പോൾ ശങ്കിക്കുന്നവൻ),അവരുദ്ധൻ( കർമ്മത്തിന്നു പററായ്കയാൽ രോധിക്കപ്പെട്ടവൻ), , വിഷമൻ( സ്ഥിരതയില്ലാതെ പ്രവൃത്തിക്കുന്നവൻ), പ്രഭിന്നൻ( മദംപൊട്ടിയ

     --------------------------------------------------------------------------------------------------------------------------
  • ആചരണം=പൂർവ്വപരകായങ്ങളെ ഉയർത്തിയും താഴ്ത്തിയും മററും നടത്തിക്കുക. കുഞ്ജരൗപവാഹ്യം=മററാനകളോടൊപ്പം പുറത്ത് ആളെ കയററുവാൻ ശീലിപ്പിക്കുക. ധോരണം=ഒരു പുറം കൊണ്ട് കർമ്മങ്ങളെ ചെയ്യിക്കുക. ആധാനഗതികം=രണ്ടുമൂന്നു ഗതിഭേദങ്ങളോടുകൂടി നടത്തിക്കുക. യഷ്ടുർപവാഹ്യം= വടികൊണ്ടുതന്നെ എല്ലാ പണികളും ചെയ്യിക്കുക. തോത്രോപവാഹ്യം= തോത്രം(വളര്) കൊണ്ട് കർമ്മങ്ങളെ ചെയ്യിക്കുക. ശൂദ്ധോപവാഹ്യം= ആയുധങ്ങളൊന്നും കൂടാതെതന്നെ സർവ്വകർമ്മങ്ങളെയും ചെയ്യിക്കുക. മാർഗ്ഗായുഗം=നായാട്ടു ചെയ്യിക്കുക.
      ശാരദകർമ്മം= ശാരദന് യോജിച്ച കർമ്മം. ശാരദനെന്നാൽ പ്രതിഭയില്ലാത്ത ഗജമെന്നർത്ഥം  സ്ഥൂലൻ, കൃശൻ, ലോഹിതൻ,പ്രാകൃതൻ എന്നിങ്ങനെ ശാരദൻ നാലുവിധമാകുന്നു.  സ്ഥൂലനെ ചടപ്പിക്കുക,കൃശനെ സ്ഥൂലിപ്പിക്കുക, ലോഹിതനു അഗ്നിദീപ്തി വരുത്തുക,പ്രാകൃതന്റെ സ്വാസ്ഥ്യം രക്ഷിക്കുക എന്നിവയാണ് ശാരദകർമ്മം.- ഹീനനെന്നാൽ വ്യായാമമില്ലാത്ത ഗജമെന്നർത്ഥം. അപ്രകാരമിരിക്കുന്ന ഗജത്തെ വ്യയാമം ചെയ്യിക്കുകയാണ് ഹീനകർമ്മം.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/242&oldid=153633" എന്ന താളിൽനിന്ന് ശേഖരിച്ചത്